സൗദിയിൽ കനത്ത മഴക്ക് സാധ്യത: ആറ് പ്രവിശ്യകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം
റിയാദ്: സൗദി അറേബ്യയിലെ ആറ് പ്രവിശ്യകളിൽ ഇന്ന് (ചൊവ്വാഴ്ച) ഇടിമിന്നലോടു കൂടിയ ഇടത്തരം മുതൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജിസാൻ, അസീർ, അൽ ബാഹ, മക്ക, മദീന എന്നീ പ്രദേശങ്ങളുടെ വിവിധ ഭാഗങ്ങളിൽ ആലിപ്പഴ വർഷത്തോടും ശക്തമായ കാറ്റോടും കൂടിയ മഴ പ്രവചിക്കുന്നു.
കനത്ത മഴയെ തുടർന്ന് മലവെള്ളപ്പാച്ചിലിനും വെള്ളക്കെട്ടിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇതിന് പുറമെ നജ്‌റാൻ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടെയുള്ള മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. മഴ മുന്നറിയിപ്പുള്ള പ്രദേശങ്ങൾക്ക് പുറമെ കിഴക്കൻ പ്രവിശ്യയുടെ വടക്കൻ മേഖലകളിലും തബൂക്ക്, റിയാദ് എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും പൊടിക്കാറ്റിന് കാരണമാകുന്ന ശക്തമായ ഉപരിതല കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
അതേസമയം, അറേബ്യൻ ഗൾഫ്, ചെങ്കടൽ തീരപ്രദേശങ്ങളിൽ രാത്രി സമയങ്ങളിലും പുലർച്ചെയുമായി കനത്ത മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.