അബഹ: സൗദി തെക്കൻ പ്രവിശ്യയിലെ പാസ്പോർട്ട് (ജവാസത്) വകുപ്പിന് കീഴിലുള്ള നാടുകടത്തൽ കേന്ദ്രം അബഹ ടൗണിനടുത്തേക്ക് മാറ്റി. നേരത്തേ ത്വാഇഫ് റൂട്ടിൽ ബല്ലഹ്മറിനടുത്ത് ആയിരുന്ന കേന്ദ്രം ആണ് പുതിയ സ്ഥലത്തേക്ക് മാറ്റിയത്. ഖമീസ് മുശൈത്ത് - അബഹ റോഡിൽ സെൻട്രൽ ജയിലിന്റെ എതിർവശത്താണ് പുതിയ പ്രവർത്തന കേന്ദ്രം. ഒളിച്ചോട്ടക്കാർ, ഇഖാമ കലാവധി കഴിഞ്ഞവർ തുടങ്ങിയവർ നാട്ടിലേക്ക് പോകുന്നതിന് ഇവിടെയെത്തിയാണ് ഫൈനൽ എക്സിറ്റ് നേടേണ്ടത്.
നേരത്തേ 50 കിലോമീറ്റർ ദൂരെ ആയിരുന്ന കേന്ദ്രത്തിലെത്തൽ നിരവധി പേർക്ക് ബുദ്ധിമുട്ടായിരുന്നു. അബഹ സിറ്റിക്ക് അടുത്തേക്ക് കേന്ദ്രം മാറ്റിയത് സാമൂഹികപ്രവർത്തകർക്കും പ്രവാസി സമൂഹത്തിനും ഏറെ പ്രയോജനമായി. ദൂരെ നാടുകളിൽനിന്നും മറ്റും വളരെ വേഗം ഇവിടെ എത്താൻ കഴിയുന്ന നിലയിലേക്ക് മാറ്റിയതിന് പ്രവാസി സമൂഹം അസീർ ഗർണർ അമീർ തുർക്കി ബിൻ തലാലിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.