സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്
ജിദ്ദ: സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത് 986 പുതിയ രോഗികളും രോഗമുക്തരായവരുടെ എണ്ണം 1,076 ഉം ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,27,370 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,10,816ഉം ആയി.
പുതുതായി 13 പേർ മരിച്ചു. ഇതോടെ ആകെ മരണം 7,085 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,469 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,341 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. എന്നാൽ, റിയാദിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 339, മക്ക 283, കിഴക്കൻ പ്രവിശ്യ 131, അസീർ 52, മദീന 50, ജീസാൻ 37, അൽ ഖസീം 26, തബൂക്ക് 18, ഹാഇൽ 15, അൽബാഹ 11, നജ്റാൻ 11, വടക്കൻ അതിർത്തി മേഖല 8, അൽ ജൗഫ് 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.