ഷൈമ നജീബ് (കൺ.), നസ്വി ഫൈനസ് (ജോ. കൺ.), ഐശ്വര്യ തരുൺ (കൾച്ചറൽ കൺ.)
തിരുവനന്തപുരം സ്വദേശി സംഗമത്തിന് പുതിയ ലേഡീസ് വിങ്; ഭാരവാഹികളെ തെരഞ്ഞെടുത്തു
ജിദ്ദ: തിരുവനന്തപുരം സ്വദേശികളുടെ ജിദ്ദയിലെ കൂട്ടായ്മയായ തിരുവനന്തപുരം സ്വദേശി സംഗമം (ടി.എസ്.എസ്) പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി പുതിയ ലേഡീസ് വിങ് രൂപവത്കരിച്ചു. വനിതകളുടെ കൂട്ടായ്മയും സർഗാത്മക ശേഷിയും ഏകോപിപ്പിച്ച് വൈവിധ്യമാർന്ന സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങൾ നടപ്പാക്കാനാണ് പുതിയ സമിതി നിലവിൽ വന്നത്.
ഷൈമ നജീബ് (കൺ.), നസ്വി ഫൈനസ് (ജോ. കൺ.), ഐശ്വര്യ തരുൺ (കൾച്ചറൽ കൺ.) എന്നിവരാണ് ഭാരവാഹികൾ. സംഘടനയുടെ സാമൂഹിക, ജീവകാരുണ്യ, സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യം കൂടുതൽ കരുത്തുറ്റതാക്കാൻ പുതിയ നേതൃത്വത്തിന് സാധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. വരും ദിവസങ്ങളിൽ കുടുംബങ്ങൾക്കായി കൂടുതൽ വൈവിധ്യമാർന്ന പരിപാടികൾക്കും വനിതാ കൂട്ടായ്മകൾക്കും നേതൃത്വം നൽകുമെന്ന് നിയുക്ത ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.