ചെര്‍പ്പുളശ്ശേരി സ്വദേശി അജ്മാനില്‍ നിര്യാതനായി

 

 

ഷാര്‍ജ: പാലക്കാട് ചെര്‍പ്പുളശ്ശേരി പത്താംമൈല്‍ സ്വദേശി പൂവ്വത്തിങ്കല്‍ ബാപ്പുട്ടി (മൊയ്തീന്‍ 59) അജ്മാനിലെ താമസ സ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് വരുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. 25 വര്‍ഷത്തോളമായി ഇവിടെ എത്തിയിട്ട്. അജ്മാന്‍ വ്യവസായ മേഖലയില്‍ സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പോയി പരിശോധന നടത്തിയിരുന്നു. പരേതരായ നെല്ലിപ്പറമ്പില്‍ മുഹമ്മദ്-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ബുഷറ. മക്കള്‍: ശബ്ന, സഹ്ല, ഷൈമ, സുഹൈല്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    
News Summary - death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.