ഇന്നും വ്യോമാ​ക്രമണ നീക്കം, അതിർത്തി ഭേദിച്ച 10 ഡ്രോണുകൾ തകർത്ത് സൗദി പ്രതിരോധം

റിയാദ്: കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ശത്രുരാജ്യത്തുനിന്ന്​ തൊടുത്തുവിട്ട 10 ഡ്രോണുകൾ വിജയകരമായി തടയുകയും നശിപ്പിക്കുകയും ചെയ്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി ഇന്ന് (ഞായറാഴ്ച) പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തുടർച്ചയായ ആക്രമണ ശ്രമങ്ങളെ പ്രതിരോധിക്കുന്നതിൽ സൗദി സേന കൈവരിച്ച വലിയ മുന്നേറ്റമാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ശനിയാഴ്ച റിയാദ് മേഖല ലക്ഷ്യമാക്കി വന്ന അഞ്ച്​ ഡ്രോണുകളും ഒരു ബാലിസ്​റ്റിക് മിസൈലും പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തിരുന്നു.

ആക്രമണങ്ങൾ ആരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 841 ഡ്രോണുകളാണ് സൗദി അറേബ്യ വിജയകരമായി പ്രതിരോധിച്ചത്. ഇതിനുപുറമെ, രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളെ ലക്ഷ്യമിട്ടെത്തിയ 58 ബാലിസ്​റ്റിക് മിസൈലുകളും ഏഴ്​ ക്രൂയിസ് മിസൈലുകളും വ്യോമസേന തകർത്തു. ഇതിൽ ഭൂരിഭാഗം ആക്രമണങ്ങളും കിഴക്കൻ പ്രവിശ്യയെയും റിയാദിനെയുമാണ് ലക്ഷ്യം വെച്ചിരുന്നത്.

സൗദി വ്യോമസേനയുടെയും എയർ ഡിഫൻസ് ഫോഴ്സി​െൻറയും കൃത്യമായ ഏകോപനമാണ് ജനവാസ മേഖലകൾക്ക് നേരെയുള്ള ഈ വൻ ഭീഷണികളെ ഇല്ലാതാക്കിയത്.

Tags:    
News Summary - Airstrike attempt again today; Saudi defense shoots down 10 drones that breached the border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.