ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ മരണം: പ്രവാസി വെൽഫെയർ അനുശോചിച്ചു

ദ​മ്മാം: ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക​ളും ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളു​മാ​യ ഇ​ബ്രാ​ഹിം അ​സ്ഹ​ര്‍ (16), ഹ​സ​ന്‍ റി​യാ​സ് (18) എ​ന്നി​വ​രു​ടെ അ​പ​ക​ട​മ​ര​ണ​ത്തി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി അ​നു​ശോ​ച​നം അ​റി​യി​ച്ചു. കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ ഈ​ന്ത​പ്പ​ന മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍ഥി​ക്ക് പ്രാ​ര്‍ഥ​ന​യോ​ടെ കാ​ത്തി​രി​ക്ക​യാ​ണ് പ്ര​വാ​സി സ​മൂ​ഹം.

വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​ടും​ബ​ത്തി​നും അ​ധ്യാ​പ​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മു​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യി പ്ര​വാ​സി ഈ​സ്‌​റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്റ് ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ല സ​ലീം എ​ന്നി​വ​രും അ​നു​ശോ​ച​ന കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.