കുറ്റിച്ചിറ സ്വദേശി അൽകോബാറിൽ മരിച്ചു

അല്‍കോബാര്‍: കോഴിക്കോട് കുറ്റിച്ചിറ ഹല്‍വ ബസാര്‍ സ്വദേശിയും നല്ലളം അരീക്കാട് പാറയില്‍പ്പാടത്ത് താമസക്കാരനുമായ കോരവീട് പരേതരായ കോയാന്‍റെതൊടുക  മൊയ്തീന്‍ ആയിഷ ദമ്പതികളുടെ  മകന്‍ സാദിക്ക് കെ.റ്റി (47) ഇന്നലെ പുലര്‍ച്ചെ ഹൃദയാഘാതം മൂലം നിര്യാതനായി.രാവിലെ സഹപ്രവര്‍ത്തകര്‍ പ്രഭാത ഭക്ഷണത്തിനായി വിളിച്ചപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അല്‍കോബാര്‍ കിംഗ്‌ ഖാലിദ് സ്ട്രീറ്റ് 23 ല്‍ സാലേഹ് സൈദ്‌ അല്‍ഖുറേഷി പൈപ്പിംഗ് കമ്പനിയില്‍ ഡ്രൈവറായി പതിനഞ്ച് വര്‍ഷമായി ജോലി ചെയ്ത് വരുന്നു.കഴിഞ്ഞയാഴ്ച ഹൃദയസ്തംഭനം വന്ന് അല്‍കോബാര്‍ അല്‍മനാ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ്   കമ്പനി ഓഫീസിന് സമീപമുള്ള താമസ സ്ഥലത്ത് വിശ്രമത്തിലായിരുന്നു.നിയമ നടപടികള്‍ക്കായി ദമ്മാം സെന്‍ട്രല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്കായി കമ്പനി അധികൃതരും അല്‍കോബാറിലെ സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തുണ്ട്.

 എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് അവധി കഴിഞ്ഞ് തിരികെയെത്തിയത്.തെസ്നിയാണ് ഭാര്യ.അജ്മല്‍ ഷെബിന്‍,ആയിഷ ഷഹ് മ,ആമിന ഷഹന എന്നിവര്‍ മക്കളാണ്.ഹാരിസ് ,മിര്‍ഷാദ്,നിഷു എന്നിവര്‍ സഹോദരങ്ങളാണ്.

Tags:    
News Summary - death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.