പാലക്കാട്​ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്​: പനി​ ബാധിച്ച്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. പാലക്കാട്​, വല്ലപ്പുഴ സ്വദേശി തെങ്ങുംവളപ്പ് മലയരികിലെ കാളപറമ്പിൽ യൂസുഫ്  (50) ആണ് മരിച്ചത്. കോവിഡ് ലക്ഷണ​ങ്ങളോടെ റിയാദിലെ കിങ്​ ഫഹദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു.

പരേതരായ മുഹമ്മദ് കുട്ടിയുടെയും മറിയയുടെയും  മകനാണ്. ഭാര്യ: ബുഷ്റ. മക്കൾ: സ്വാലിഹ്, മുർഷിദ. മരുമകൻ: സ്വാലിഹ്. മരണാനന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വെൽഫയർ  വിങ്​ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, അഷ്റഫ് മണ്ണാർക്കാട് എന്നിവർ രംഗത്തുണ്ട്.

Tags:    
News Summary - death news gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.