Posted On
date_range Updated On
date_range മലപ്പുറം സ്വദേശിനി മക്കയിൽ നിര്യാതയായി
മക്ക: മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ തോണിക്കല്ല് പാറ സ്വദേശിനി പുളിയക്കോട് മുണ്ടോടൻ ഉമ്മത്തിക്കുട്ടി ഹജ്ജുമ്മ (74) വ്യാഴാഴ്ച രാത്രി മക്കയിൽ നിര്യാതയായി. കിഴിശ്ശേരി പുളിയക്കോട് ചിറപ്പാലം നിവാസി പരേതനായ കണ്ണഞ്ചേരി പറശ്ശേരി മുഹമ്മദിന്റെ ഭാര്യയാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്ക ജന്നത്തുൽ മുഅല്ല മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ: സൈദലവി, അലി ബാപ്പു (ജിദ്ദ), റഫീഖ് പറശ്ശേരി (ജിദ്ദ), ഫാത്തിമ, സുബൈദ, ഖദീജ, ഹഫ്‌സത്ത്, സൗദാബി, ഷബ്‌ന. മരുമക്കൾ: മുഹമ്മദ് മൗലവി ഒളവട്ടൂർ, മൊയ്‌ദീൻ പുളിയക്കോട്, അബ്ബാസ് നീരുട്ടിക്കൽ, ജാഫർ സാദിഖ് മോങ്ങം, റഹീം കാവനൂർ, മുഹമ്മദ് സാജിർ കുഴിമണ്ണ, ഫൗമില കൊയിലാണ്ടി, സുഹൈലത്ത് മഞ്ചേരി, നജ്മുന്നിസ പുളിയക്കോട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.