മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വെൽഫെയർ ഫണ്ട് ചെലവഴിക്കണം

ജിദ്ദ: എംബസികളിലെ വെൽഫെയർ ഫണ്ട് ചെലവഴിച്ച് മൃതേദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സംവിധാനമുണ്ടാക്കാൻ പാർലമ ​​െൻറിൽ സമ്മർദം ചെലുത്തുമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. ഇൗ ഫണ്ട് ഉപയോഗിക്കാൻ കൃത്യമായ മാനദണ്ഡമില്ല എന്നതാണ് നിലവിലെ പ്രശ്നം. ഇത് നിരീക്ഷിക്കാനും കൈകാര്യം ചെയ്യാനും പ്രത്യേക സംവിധാനം ഉണ്ടാക്കണം. ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ നടക്കുന്ന ലോക് സഭാസമ്മേളനത്തിൽ വിഷയം ഉന്നയിക്കും.

വെൽഫെയർ ഫണ്ട് ഇനത്തിൽ പ്രവാസികളിൽ നിന്ന് ഇൗടാക് കുന്ന പണം വേണ്ട രീതിയിൽ വിനിയോഗിക്കണം. ഇതിനായി വിദേശകാര്യവകുപ്പ് പ്രത്യേക സെൽ ാരംഭിക്കണമെന്നാവശ്യപ്പെടും. കേസുകളിൽ പെട്ടവർക്ക് ദിയാധനം ഉൾപെടെ ആവശ്യങ്ങൾക്ക് ഇൗ പണം ഉപയോഗപ്പെടുത്തണം. നിരവധി പേർ ജയിലുകളിൽ ശിക്ഷ കഴിഞ്ഞിട്ടും ദിയാധനം നൽകാൻ കഴിയാതെ തടവിൽ തുടരുന്ന സാഹചര്യമുണ്ട്. ഇത് സംബന്ധിച്ച് ഇന്ത്യൻ കോൺസൽ ജനറലുമായി ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു. സി.ജി വളരെ അനുകൂലമായ നിലപാട് ആണ് അറിയിച്ചത്. പണം എങ്ങനെ വിനിയോഗിക്കണം എന്ന കാര്യത്തിൽ സർക്കാർ തീരുമാനമെടുത്താൽ നടപ്പാക്കാൻ കോൺസുലേറ്റ് ഒരുക്കമാണ്.

പ്രവാസികൾക്ക് പ്രോക്സി വോട്ട് ഇൗ ലോക് സഭാതെരഞ്ഞെടുപ്പിൽ തന്നെ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണ്. അത് നടപ്പിലാക്കുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പു നൽകിയ വിജഷയമാണ്. രാജ്യസഭയിൽ ബിൽ അവതരിപ്പിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കോൺഗ്രസ് ബില്ലിനെ അനുകൂലിക്കും.

ലോക് സഭാതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് കേരളത്തിൽ ഒറ്റ സീറ്റ് പോലും കിട്ടില്ല. െഎക്യജനാധിപത്യമുന്നണി 15 സീറ്റുകളിലധികം പിടിക്കും. ഇടതുപക്ഷത്തിന് ശബരിമല വിഷയം കനത്ത തിരിച്ചടിയാവും ^അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Deadbodies Sent to Homeland MK Raghavan MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.