റിയാദ്: കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുന്ന പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലെ പരിശോധന സംഘങ്ങൾ രാജ്യത്തുടനീളമുള്ള പുസ്തകശാലകൾ, സ്റ്റേഷനറി സ്റ്റോറുകൾ എന്നിവയുൾപ്പെടെയുള്ള സ്കൂൾ സാമഗ്രി വിതരണ ഔട്ട്ലെറ്റുകളിൽ പരിശോധന കർശനമാക്കി.
വിൽപന കേന്ദ്രങ്ങളിൽ സ്കൂൾ സാധനങ്ങളുടെയും അവയുടെ ബദലുകളുടെയും ലഭ്യതയും ഉൽപന്ന വിലകൾ കൃത്യമായി പ്രദർശിപ്പിക്കുന്ന വില ടാഗുകളുടെയോ ഇലക്ട്രോണിക് ഡിസ്പ്ലേകളുടെയോ സാന്നിധ്യവും പരിശോധിക്കുന്നതിനാണ് സന്ദർശനങ്ങൾ ലക്ഷ്യമിടുന്നത്.
അക്കൗണ്ടിങ് സിസ്റ്റങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നവയുമായി വിലകൾ പൊരുത്തപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കുന്നു. ഉൽപന്നങ്ങളിൽ അറബിയിൽ എഴുതിയിരിക്കുന്ന വിവരങ്ങളുടെ വ്യക്തത പരിശോധിക്കുക, കിഴിവുകൾ, പ്രമോഷനുകൾ, മത്സരങ്ങൾ എന്നിവയുടെ സുതാര്യത ഉറപ്പാക്കുക, സ്കൂൾ വിതരണ ഔട്ട്ലെറ്റുകൾ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, നിയമലംഘകർക്ക് നിയമപരമായ പിഴ ചുമത്തുക എന്നിവയും പരിശോധയിൽ ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.