ദവാദ്മി മേഖലയിലെ മികച്ച ആതുര സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും ദവാദ്മി ജനറൽ ആശുപത്രി ഡയറക്ടർ അബ്ദുല്ല മർസൂഖ് അബ്ദുല്ല അൽ ഉതൈബി
ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു
റിയാദ്: ദവാദ്മി ഹെൽപ് ഡെസ്ക്കിെൻറ ആഭിമുഖ്യത്തിൽ ‘ഇശൽ വിരുന്ന് 2023’ അരങ്ങേറി. ദവാദ്മി ജനറൽ ആശുപത്രി ഡയറക്ടർ അബ്ദുല്ല മർസൂഖ് അബ്ദുല്ല അൽഉതൈബി, സൗദി പൗരപ്രമുഖൻ അബ്ദുല്ല ഫൈസൽ ഹമ്മാദി എന്നിവർ മുഖ്യാതിഥികളായി.
ദവാദ്മിയിലേയും നഫിയിലേയും ആശുപത്രികളിൽ മികച്ച ആതുര സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാരെയും നഴ്സുമാരെയും അബ്ദുല്ല മർസൂഖ് അബ്ദുല്ല അൽ ഉതൈബി ഉപഹാരങ്ങൾ നൽകി ആദരിച്ചു. തുടർന്ന് നടന്ന സംഗീതവിരുന്നിൽ ഗായകരായ ആബിദ് കണ്ണൂർ, കരിം മാവൂർ, കുഞ്ഞിമുഹമ്മദ്, സത്താർ മാവൂർ, റിയാസ് ബാബു, നയ്സിയാ നാസർ, അക്ഷയ് സുധീർ, അഞ്ജലി സുധീർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. ദവാദ്മിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങൾ പരിപാടി ആസ്വദിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.