യാം​ബു-​മ​ദീ​ന ഹൈ​വേ​യി​ൽ ഗ​താ​ഗ​ത ഭീ​ഷ​ണി​യു​യ​ർ​ത്തി ട്ര​ക്കു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​ത്തി​െൻറ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​ ദൃ​ശ്യം

യാം​ബു-​മ​ദീ​ന ഹൈ​വേ​യി​ൽ ഭീ​ഷ​ണി​യാ​യി ട്ര​ക്കു​ക​ളു​ടെ മ​ത്സ​ര​യോ​ട്ടം

യാം​ബു: യാം​ബു-​മ​ദീ​ന ഹൈ​വേ​യി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ മ​ത്സ​ര​യോ​ട്ടം ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ഹൈ​വേ​യി​ൽ റോ​ഡ് നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച്​ മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന മൂ​ന്നു ട്ര​ക്കു​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. വി​ദേ​ശി​ക​ളാ​യ മൂ​ന്നു ട്ര​ക് ഡ്രൈ​വ​ർ​മാ​ർ ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ച് നി​ര​യാ​യി ട്ര​ക്കു​ക​ൾ ഓ​ടി​ക്കു​ന്ന ദൃ​ശ്യ​മാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ൾ വി​ളി​ച്ചു​വ​രു​ത്തു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പു​ക​ളോ​ടെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഡ്രൈ​വ​ർ​മാ​രു​ടെ നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ നി​യ​മ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ആ​വ​ശ്യം ഉ​യ​ർ​ത്തു​ന്നു​ണ്ട്. പ്രാ​ദേ​ശി​ക അ​റ​ബ് പ​ത്ര​ങ്ങ​ളും വാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കു​കൂ​ടി യാ​ത്ര​ഭീ​ഷ​ണി​യു​യ​ർ​ത്തി ഹൈ​വേ​ക​ളി​ൽ ട്ര​ക് ഓ​ടി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​ർ അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ക​യാ​ണ്.

റോ​ഡു​ക​ളി​ലെ പൊ​തു​സു​ര​ക്ഷ​ക്ക് ഏ​റെ വെ​ല്ലു​വി​ളി​യു​യ​ർ​ത്തി നി​യ​മ​ലം​ഘ​നം ന​ട​ത്തി​യു​ള്ള ഡ്രൈ​വി​ങ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​ല​രും ട്വീ​റ്റ് ചെ​യ്ത്​ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്. വാ​ഹ​ന റെ​യ്​​സി​ങ് ന​ട​ത്തു​ന്ന പ്ര​വ​ണ​ത​യും ഹൈ​വേ​യി​ൽ ഇ​ട​ക്ക് കാ​ണു​ന്ന​തും ഗ​താ​ഗ​ത​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​താ​ണെ​ന്നും ജ​ന​റ​ൽ ട്രാ​ഫി​ക് വി​ഭാ​ഗം ഇ​ത് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും ട്വീ​റ്റി​ലൂ​ടെ പ​ല​രും ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.