ദമ്മാം ടി.പി.എൽ സീസൺ ആറ് ജേതാക്കളായ സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ
ദമ്മാം: തൃശൂർ നാട്ടുകൂട്ടം സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെൻറ് തൃശൂർ പ്രീമിയർ ലീഗ് സീസൺ ആറിൽ സൂപ്പർ സ്ട്രൈക്കേഴ്സ് തൃശൂർ ജേതാക്കളായി.
ഗുക്ക സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോടിനെ എട്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ഫ്ലീറ്റ്ലൈൻ ഐ.ജെ.കെ വാരിയേഴ്സ്, ഗൾഫ് റോക്ക് സ്മാഷേഴ്സ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ പ്രവേശിച്ചത്.
സൂപ്പർ സ്ട്രൈക്കേഴ്സിലെ നൗഷാദ് മാൻ ഓഫ് ദ മാച്ചായും ഫ്ലീറ്റ് ലൈൻ ഐ.ജെ.കെ. വാരിയേഴ്സിലെ ഷിന്റോ, ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺ നേടിയ താരമായി. യുനൈറ്റഡ് സ്ട്രൈക്കേഴ്സ് അഴീക്കോട് താരം ഷറഫുദ്ദീൻ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി മികച്ച വിക്കറ്റ് കീപ്പറായി. വിജയികൾക്കുള്ള ട്രോഫികൾ എസ്.എസ്.ടി. രമേഷ്, ഫ്ലീറ്റ് ലൈൻ എം.ഡി. ടൈസൺ ഇല്ലിക്കൽ, ഈസ്റ്റേൺ ഡേറ്റ്സ് എം.ടി. മുഹമ്മദ് നാസർ, നാട്ടിൽനിന്നും അതിഥിയായി എത്തിയ ഇന്ത്യൻ സ്ട്രീറ്റ് ബാൾ ക്രിക്കറ്റ് താരങ്ങളായ മൻസൂർ, വിവേക് മോഹൻ എന്നിവർ സമ്മാനിച്ചു.
വിജയികൾക്ക് നൽകിയ കാഷ് പ്രൈസ് തൃശ്ശൂർ നാട്ടുകൂട്ടത്തിന്റെ ഭവന നിർമാണപദ്ധതിയിലേക്ക് നൽകുന്നതായി ഇരു ടീമുകളുടെയും ടീം ഓണർമാർ അറിയിച്ചു. ജവഹർ, അഡ്വ. ഇസ്മാഈൽ, വിജോ വിൻസെന്റ്, ജാസിം നാസർ, താജു അയ്യാരിൽ, കൃഷ്ണദാസ്, വിപിൻ ഭാസ്കർ, അബിൻഷാ, ഷൈൻ രാജ്, ഹമീദ് കണിച്ചാട്ടിൽ, ഫൈസൽ അബൂബക്കർ, നൗഷാദ്, മമ്മു ഇരിഞ്ഞാലക്കുട, റഫീഖ് വടക്കാഞ്ചേരി, രാഹുൽ, ഷാേൻറാ ചെറിയാൻ, അബ്ദുൽ സലാം എന്നിവർ നേതൃത്വം നൽകി. ആറ് ടീമുകളിലായി സൗദിയിലെ വിവിധ പ്രവിശ്യകളിൽനിന്നുള്ള തൃശ്ശൂർ നിവാസികളായ നൂറോളം കളിക്കാർ രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെന്റിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.