ചത്തീസ്ഗഢ് സംഭവത്തിൽ ദമ്മാം ഒ.ഐ.സി.സി പ്രതിഷേധ കൂട്ടായ്മ ബിജു കല്ലുമല ഉത്ഘാടനം ചെയ്യുന്നു
ദമ്മാം: ഛത്തീസ്ഗഢിൽ കള്ളക്കേസിൽ കുടുക്കി വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നീ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച സര്ക്കാറിന്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെ, സൗദി കിഴക്കൻ പ്രവിശ്യ ഒ.ഐ.സി.സിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ദമ്മാം ബദർ അൽറാബി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രാജ്യത്ത് നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളിൽ പ്രതിഷേധം ഇരമ്പി.
പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി നടന്ന സമ്മേളനത്തിൽ ആക്റ്റിങ് പ്രസിഡന്റ് വിൽസൻ തടത്തിൽ അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.ആർ.എസ്.എസ് പ്രവർത്തനം നൂറുവർഷം പൂർത്തീകരിക്കുമ്പോൾ ഇന്ത്യ ഒരു തീവ്ര മതരാഷ്ട്രമാക്കുവാൻ വേണ്ടിയുള്ള ഫാഷിസ്റ്റ് അജണ്ടയാണ് ചത്തീസ്ഗഢിൽ നടപ്പാക്കുവാൻ ശ്രമിച്ചത് എന്ന് ബിജു കല്ലുമല്ല കുറ്റപ്പെടുത്തി. ക്രിസ്ത്യൻ മിഷണറിമാർ വർഷങ്ങളായി ഇന്ത്യയിൽ വിദ്യാഭ്യാസ മേഖലയിലും ആതുരസേവന രംഗത്തും ചെയ്തുകൊണ്ടിരിക്കുന്ന നിസ്വാർത്ഥ സേവനങ്ങളെ വക്രീകരിച്ചു അവതരിപ്പിക്കുവാനുള്ള ശ്രമങ്ങളാണ് പ്രതിലോമ ശക്തികൾ നാട്ടിലുടനീളം നടത്തുന്നത്.
രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഏത് വർഗീയ ശക്തികൾക്കെതിരെയും മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി നിൽക്കണം. എന്നാൽ ഈ വിഷയത്തെ കേരള സാഹചര്യത്തിൽ സി.പി.എമ്മും ബി.ജെ.പിയും കൈകാര്യം ചെയ്ത വിധം അൽപ്പത്തരമായിരുന്നു. സൈബർ ഇടങ്ങളിലെ ഒട്ടും നിലവാരമില്ലാത്ത കോൺഗ്രസ് വിരുദ്ധ പ്രചാരകരുടെ ഉപകരണമായി സംസ്ഥാന മന്ത്രിയും മുഖ്യമന്ത്രിയുടെ മരുമകനുമായ റിയാസ് തന്നെ മാറുന്നത് നാം കണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഡിറ്റർ ബിനു പി. ബേബി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
മുൻ ഗ്ലോബൽ വൈസ് പ്രസിഡൻറ് സി. അബ്ദുൽ ഹമീദ്, നാഷനൽ സെക്രട്ടറി നസീർ തുണ്ടിൽ, കിഴക്കൻ പ്രവിശ്യ വൈസ് പ്രസിഡൻറ് ഷിജില ഹമീദ്, ഓർത്തഡോക്സ് സഭാ പ്രതിനിധി ജോർജ്ജ് വർഗീസ് എന്നിവർ സംസാരിച്ചു.സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള ഒ.ഐ.സി.സി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി ഫാഷിസ്റ്റ് സർക്കാറിെൻറ ഭരണഘടനാ വിരുദ്ധതയ്ക്കെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു.
നേതാക്കളായ ഷംസ് കൊല്ലം, നൗഷാദ് തഴവ, ജേക്കബ് പാറയ്ക്കൻ, അൻവർ വണ്ടൂർ, നിഷാദ് കുഞ്ചു, കെ.പി. മനോജ്, യഹിയ കോയ, തോമസ് തൈപ്പറമ്പിൽ, ഗഫൂർ വണ്ടൂർ, ശ്യാം പ്രകാശ്, അൻവർ സാദിഖ്, സുരേഷ് റാവുത്തർ, ആനിപോൾ, സുരേന്ദ്രൻ പയ്യന്നൂർ, റോയ് വർഗീസ്, ഷാജിദ് കാക്കൂർ, ജോജി ജോസഫ്, ഹമീദ് മരക്കാശ്ശേരി, ജലീൽ പള്ളാതുരുത്തി, ഇബ്രാഹിം സാബു, മുരളീധരൻ, ഷിബു ശ്രീധരൻ, സലീന ജലീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.