ജാം ക്രിയേഷൻ സലീംകുമാർ അനുസ്രണ പരിപാടിയിൽ സുബൈർ പുല്ലാവുർ സംസാരിക്കുന്നു
ദമ്മാം: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവും മലയാള സിനിമയിലെ അതുല്യ കലാപ്രതിഭയുമായ സലീംകുമാറിെൻറ നിര്യാണത്തിൽ ദമ്മാമിലെ ജാം ക്രിയേഷൻസ് അനുശോചിച്ചു. മിമിക്രി വേദികളിൽ നിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന് ഹാസ്യ കഥാപാത്രങ്ങളിലൂടെയും ഗൗരവമേറിയ വേഷങ്ങളിലൂടെയും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ അപൂർവ പ്രതിഭയായിരുന്നു.
‘ആദാമിെൻറ മകൻ അബു’ എന്ന ചിത്രത്തിലെ മികച്ച അഭിനയത്തിന് ഒരേസമയം ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ അദ്ദേഹം, ‘അച്ഛനുറങ്ങാത്ത വീട്’, ‘കറുത്ത ജൂതൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലെ ശ്രദ്ധേയ പ്രകടനങ്ങളിലൂടെയും, രചയിതാവും സംവിധായകനുമെന്ന നിലയിലും മലയാള സിനിമയ്ക്ക് വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകിയത്. മികച്ച അഭിനേതാവ് എന്നതിനപ്പുറം, സാമൂഹിക വിഷയങ്ങളിൽ വ്യക്തമായ നിലപാടുകൾ സ്വീകരിച്ച പൊതുപ്രവർത്തകൻ കൂടിയായിരുന്നു സലിം കുമാർ. സലീംകുമാറിെൻറ വിയോഗം മലയാള സിനിമയ്ക്കും സാംസ്കാരിക കേരളത്തിനും നികത്താനാകാത്ത നഷ്ടമാണെന്നും, അദ്ദേഹത്തിെൻറ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും സംഘാടകർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.