Posted On
date_range Updated On
date_range ദമ്മാമിൽ അനധികൃത മണൽകടത്ത് പിടികൂടി
ദമ്മാം: ദമ്മാം നഗരസഭ അനധികൃത മണൽകടത്ത് പിടികൂടി. മതിയായ രേഖകളില്ലാതെ മണലെടുത്ത വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തു. നഗരസഭയുടെ കീഴിലുള്ള പരിസ്ഥിതി വികസന മന്ത്രാലയമാണ് നടപടിയെടുത്തത്. രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും നാല് ലോറികളും സംഭവസ്ഥലത്ത് നിന്ന് പിടികൂടി. കുറ്റക്കാർക്കെതിരെ പിഴയടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭ വകുപ്പ് മേധാവി ഫൈസൽ ഇബ്ൻ അബ്ദുൽ ഹാദി അൽഖഹ്താനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.