ഡാ​ഫൊ​ഡി​ൽ​സ് സം​ഗ​മം സോ​ക്ക​ർ മൂ​ന്നാം വാ​ര മ​ത്സ​ര​ത്തി​ൽ മു​ൻ കേ​ര​ള ബി.​എ​സ്.​എ​ൻ.​എ​ൽ ക​ളി​ക്കാ​ര​നും കോ​ച്ചു​മാ​യ സി.​പി.​എം. ഇ​ല്യാ​സ് അ​ഹ്​​മ​ദ് ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ടു​ന്നു

ഡാ​ഫൊ​ഡി​ൽ​സ് സം​ഗ​മം സോ​ക്ക​ർ: ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഇ​ന്ന്

റി​യാ​ദ്​: കോ​ഴി​ക്കോ​ട് തെ​ക്കേ​പ്പു​റം നി​വാ​സി​ക​ളു​ടെ റി​യാ​ദി​ലെ കൂ​ട്ടാ​യ്മ​യാ​യ സം​ഗ​മം ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഒ​രു മാ​സ​മാ​യി ന​ട​ത്തു​ന്ന 29ാമ​ത്​ ഡാ​ഫൊ​ഡി​ൽ​സ് സം​ഗ​മം സോ​ക്ക​ർ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്​ വെ​ള്ളി​യാ​ഴ്​​ച സ​മാ​പി​ക്കും. ഓ​ൾ​ഡ് ഖ​ർ​ജ് റോ​ഡി​ലെ ഇ​സ്​​കാ​ൻ ഫു​ട്​​ബാ​ൾ ഗ്രൗ​ണ്ടി​ലാ​ണ്​ ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ. സം​ഗ​മം സോ​ക്ക​ർ ഫൈ​ന​ൽ, സം​ഗ​മം ജൂ​നി​യ​ർ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെൻറ്, സം​ഗ​മം ലെ​ജ​ൻ​ഡ് ഫു​ട്​​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും അ​ര​ങ്ങേ​റും.

ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളും ആ​വേ​ശ​ക​ര​മാ​യി​രു​ന്നു. ആ​ദ്യ മ​ത്സ​ര​ത്തി​ൽ റ​വാ​ബി എ​ഫ്.​സി​യും പാ​ർ​ട്ടി ഓ​ഫി​സ് റോ​യ​ൽ​സ് ടീ​മും മാ​റ്റു​ര​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ പാ​ർ​ട്ടി ഓ​ഫി​സ് റോ​യ​ൽ​സ് ജേ​താ​ക്ക​ളാ​യി. എ​സ്.​വി. ഹ​നാ​ൻ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് പു​ര​സ്​​കാ​ര​ത്തി​ന്​ അ​ർ​ഹ​നാ​യി. ഫൈ​ന​ലി​സ്​​റ്റു​ക​ളെ നി​ർ​ണ​യി​ക്കാ​നു​ള്ള ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ അ​വു​ത​ത്തെ എ​ഫ്.​സി​യും ക​ല്ലു​മേ​ൽ എ​ഫ്.​സി​യും മാ​റ്റു​ര​ച്ചു. ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന്​ ക​ല്ലു​മേ​ൽ എ​ഫ്.​സി ഫൈ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ച്ചു. ക​ളി​യി​ലു​ട​നീ​ളം മി​ന്നു​ന്ന പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച കെ.​വി. ഫ​ഹീ​മി​നെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി തി​ര​ഞ്ഞെ​ടു​ത്തു. ര​ണ്ട് മ​ത്സ​ര​ങ്ങ​ളും അ​വ​സാ​നി​ച്ച​പ്പോ​ൾ പോ​യ​ൻ​റ്​ നി​ല​യി​ൽ റ​വാ​ബി എ​ഫ്.​സി​യും ആ​വു​ത​ത്തെ എ​ഫ്.​സി​യും ഒ​പ്പ​ത്തി​നൊ​പ്പ​മാ​യി. ഒ​ടു​വി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ര​ണ്ടാ​മ​ത്തെ ഫൈ​ന​ലി​സ്​​റ്റി​നെ തി​ര​ഞ്ഞെ​ടു​ത്തു. അ​വു​ത​ത്തെ എ​ഫ്.​സി​യെ​യാ​ണ്​ ഭാ​ഗ്യം തു​ണ​ച്ച​ത്. ഇ​തോ​ടെ വെ​ള്ളി​യാ​ഴ്​​ച ഫൈ​ന​ലി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഫൈ​ന​ലി​സ്​​റ്റു​ക​ളാ​യ ക​ല്ലു​മേ​ൽ എ​ഫ്.​സി​യും ആ​വു​ത​ത്തെ എ​ഫ്.​സി​യും പോ​രാ​ടും.

ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​ന്​ റി​യാ​ദി​ലെ​ത്തി​യ മു​ൻ കേ​ര​ള ബി.​എ​സ്.​എ​ൻ.​എ​ൽ ക​ളി​ക്കാ​ര​നും കോ​ച്ചു​മാ​യ സി.​പി.​എം. ഇ​ല്യാ​സ് അ​ഹ്​​മ​ദ്, സം​ഗ​മം പ്ര​സി​ഡ​ൻ​റ്​ കെ.​എം. ഇ​ല്യാ​സ്, ലു​ഹ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​സ്‍ല്യാ​ര​കം, സി​റ്റി ഫ്ല​വ​ർ ഗ്രൂ​പ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ മു​ഹ്സി​ൻ അ​ഹ്​​മ​ദ്, സി.​വി. മു​ഹ​മ്മ​ദ് അ​ഷ്‌​റ​ഫ്, ജു​ബൈ​ലി​ൽ നി​ന്നെ​ത്തി​യ പി.​എം. അ​ബ്​​ദു​ൽ ക​രീം, സം​ഗ​മം വൈ​സ് പ്ര​സി​ഡ​ൻ​റ്​ ബി.​വി. ഫി​റോ​സ്, എ​സ്.​എം. മ​ജീ​ദ്, കെ.​വി. മു​ഹ​മ്മ​ദ് സ​ലിം, ക​ബീ​ർ മു​ഹ​മ്മ​ദ് മ​ർ​സൂ​ഖ് എ​ന്നി​വ​ർ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു.

സം​ഗ​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം. മു​ഹ​മ്മ​ദ് ഷാ​ഹി​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​എം. റം​സി, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ റി​സ്‌​വാ​ൻ അ​ഹ്​​മ​ദ്, ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​വി.​പി. ജാ​സിം, ഡാ​നി​ഷ് ബ​ഷീ​ർ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ എ​ൻ.​എം. റ​മീ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് മെം​ബ​ർ​മാ​രാ​യ എ​സ്.​വി. ഹ​നാ​ൻ, പി.​എ. സ​കീ​ർ, പി.​ടി. അ​ൻ​സാ​രി, ഇ.​വി. ഡാ​നി​ഷ്, അ​ലി ജാ​ഫ​ർ, ഷ​ഹ​ൽ അ​മീ​ൻ, ന​ദീം അ​ഹ്​​മ​ദ്, റ​ഫീ​ഖ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Daffodils Sangam Soccer: Football Tournament Final Matches today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.