Posted On
date_range Updated On
date_range നിയമം ലംഘിച്ച് റോഡിലിറക്കിയ സൈക്കിളുകൾ പിടികൂടി
ജിദ്ദ: പൊതുറോഡിൽ നിയമം ലംഘിച്ച് ഒാടുന്ന സൈക്കിളുകൾ പിടികൂടാൻ ട്രാഫിക്ക് വകുപ്പ് നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 30 ഒാളം സൈക്കിളുകളാണ് പിടികൂടിയത്. രഹസ്യ ട്രാഫിക് ഉദ്യേഗസ്ഥർ അടക്കം ഇതിനായി രംഗത്തുണ്ട്. അൽവുറൂദ്, മതാർ ഖദീം, റബ്വ എന്നിവിടങ്ങളിലെ റോഡുകളിൽ നിന്നാണ് ഇത്രയും സൈക്കിളുകൾ പിടികൂടിയതെന്ന് ജിദ്ദ ട്രാഫിക് മേധാവി പറഞ്ഞു. സൈക്കിളുകൾ നിയമം ലംഘിച്ചും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും ഒാടിക്കുന്നത് ശ്രദ്ധയിപ്പെട്ടതിനെ തുടർന്നാണ് നടപടി. റോഡ് നിയമങ്ങൾ സൈക്കിൾ സവാരിക്കാർ പാലിക്കണമെന്നും ട്രാഫിക്ക് മേധാവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.