ജിദ്ദ: മക്ക സാംസ്കാരിക ഫോറം രണ്ടാംഘട്ട പരിപാടിയുടെ ഭാഗമായി കാൽനട, വാഹന ഘോഷയാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഉദ്ഘാടനം മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നിർവഹിച്ചു. പുതിയ കടൽക്കരയിൽ നിന്നാരംഭിച്ച യാത്ര മക്ക മേഖലയിലെ അഞ്ച് ഗവർണറേറ്റുകളുടെ പങ്കാളിത്തത്തോടെയാണ് ഒരുക്കിയത്. 25 സർക്കാർ, അർധ സർക്കാർ വകുപ്പുകളും 500 ഒാളം വളണ്ടിയർമാരുമാണ് പെങ്കടുക്കുന്നത്. ‘നാമെങ്ങനെ മാതൃകയാകും’ എന്ന കാമ്പയിെൻറ തുടർച്ചയായാണ് ഘോഷയാത്ര സംഘടിപ്പിച്ചത്.
കാൽനടക്കാരുടെ സംഘത്തിൽ മുന്നിൽ അണിനിരന്നത് മേഖല സ്പോർട് അതോറിറ്റിയായിരുന്നു. നിരവധി സൈക്കിളുകളും ചെറിയ വാഹനങ്ങളും ബസുകളും യാത്രയിൽ അണിനിരന്നു. ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, വൈദ്യുതി, സിവിൽ ഡിഫൻസ്, ട്രാഫിക്, പൊലീസ്, മയക്ക് മരുന്ന് നിർമാർജനം, ജയിൽ, ഹജ്ജ്, വാണിജ്യം, റെഡ്ക്രസൻറ് തുടങ്ങിയ വകുപ്പുകളും വിവിധ ക്ലബുകൾ, ചേംബറുകൾ, സൗദി എയർലൈൻസ്, സൗദി ടെലികോം, കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയും ഘോഷയാത്രയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.