സൗദി സ്റ്റേഷനറി ആൻഡ് പേപ്പർ എക്സ്പോ 2025 ൽ മികച്ച
എക്സിബിറ്റർ അവാർഡ് ക്രിസ്റ്റൽ ഗ്രൂപ്പിന് സമ്മാനിക്കുന്നു
റിയാദ്: സെപ്റ്റംബർ 16 മുതൽ 18 വരെ റിയാദിൽ നടന്ന സൗദി സ്റ്റേഷനറി ആൻഡ് പേപ്പർ എക്സ്പോ 2025-ൽ ക്രിസ്റ്റൽ ഗ്രൂപ് മികച്ച എക്സിബിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു ദിവസങ്ങളിലായി ഭംഗിയായി സംഘടിപ്പിച്ച ഈ അന്താരാഷ്ട്ര പ്രദർശനത്തിൽ ലോകത്തെ പ്രമുഖ സ്റ്റേഷനറി, പേപ്പർ ബ്രാൻഡുകൾ പങ്കെടുത്തു. മികച്ച ഉൽപന്ന ഗുണമേന്മ, സൃഷ്ടിപരമായ പ്രദർശന സംവിധാനം, ഉപഭോക്തൃ സംതൃപ്തിയിലേക്കുള്ള പ്രതിബദ്ധത തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ക്രിസ്റ്റൽ ഗ്രൂപ്പിന് ഈ ബഹുമതി ലഭിച്ചത്.
പ്രദർശനത്തിന്റെ മൂന്നു ദിവസങ്ങളിലും, നിരവധി ആഭ്യന്തര, വിദേശ ഉപഭോക്താക്കൾ ക്രിസ്റ്റൽ ഗ്രൂപ്പിന്റെ സ്റ്റാൾ സന്ദർശിക്കുകയും, പുതുമയാർന്ന ഉൽപന്നങ്ങൾക്കും നവീന ആശയങ്ങൾക്കും ഉജ്ജ്വലമായ പ്രതികരണം നൽകുകയും ചെയ്തു. മികവിന്റെ പുതിയ അദ്ധ്യായം തുറന്നുകൊണ്ട് ക്രിസ്റ്റൽ ഗ്രൂപ് സൗദി വിപണിയിൽ തന്റെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു. 'ഇത് ഞങ്ങളുടെ ഉൽപന്നങ്ങളിലെ ഗുണമേന്മക്കും ഉപഭോക്താക്കളുടെ വിശ്വാസത്തിനുമുള്ള അംഗീകാരമാണ്. ഭാവിയിലും കൂടുതൽ സൃഷ്ടിപരമായ ഉൽപന്നങ്ങൾ അവതരിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്' - ക്രിസ്റ്റൽ ഗ്രൂപ് സാരഥികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.