ജിദ്ദ മർവയിലെ വാഹന പരിശോധനാ കേന്ദ്രം
ജിദ്ദ: അൽമർവ ഡിസ്ട്രിക്റ്റിലെ ആനുകാലിക വാഹന പരിശോധനാ കേന്ദ്രത്തിെൻറ (ഫഹസുദ്ദൗരി, പീരിയോഡിക്കൽ ടെസ്റ്റ് സെൻറർ) പ്രവർത്തനം പുനരാരംഭിച്ചു. ഔദ്യോഗികവും സാങ്കേതികവുമായ മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് കൂടുതൽ കാര്യക്ഷമതയോടെ സേവനങ്ങൾ നൽകാൻ കേന്ദ്രം വീണ്ടും സജ്ജമായിരിക്കുന്നത്.
ജിദ്ദ ഗവർണറേറ്റ് ഭൂപരിധിയിൽ വർധിച്ചുവരുന്ന സേവന ആവശ്യങ്ങൾ കണക്കിലെടുത്താണ് നടപടി. പൗരന്മാർക്കും താമസക്കാർക്കും ആനുകാലിക വാഹന പരിശോധനകൾ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക, ഗതാഗത സുരക്ഷ ഉറപ്പാക്കുക, സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കേന്ദ്രം പുനരാരംഭിക്കുന്നതിനായി മികച്ച സഹകരണം നൽകിയ വിവിധ സർക്കാർ വകുപ്പുകൾക്ക് വാഹന പരിശോധനാ കേന്ദ്രം നന്ദി രേഖപ്പെടുത്തി. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ (സാസോ), വെഹിക്കിൾ സേഫ്റ്റി സെൻറർ, ജിദ്ദ ഗവർണറേറ്റ് മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ് എന്നിവയുടെ പിന്തുണയെ കേന്ദ്രം പ്രത്യേകമായി അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.