റിയാദ്: റിയാദിലെ വിവിധ ഫാമുകളിൽ നിന്നായി 700 ആടുകളെ മോഷ്ടിച്ച കേസിൽ പതിമൂന്ന് പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് തോക്കുകൾ ഉൾപെടെ ആയുധങ്ങളും പിടിച്ചെടുത്തു. ഫാമുകളിൽ നിന്ന് ആടുകൾ മോഷ്ടിക്കപ്പെടുന്നതായി നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. വിദേശികളാണ് മോഷ്ടാക്കളെന്ന് ഫാം ഉടമകൾ പൊലീസിന് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് അന്വേഷണം ശക്തമാക്കി. 10 എത്യോപ്യക്കാരും മൂന്ന് സുഡാനികളുമാണ് അറസ്റ്റിലായത്. 18^30 വയസിന് ഇടയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. ഇവരെല്ലാവരും അനധികൃത താമസക്കാരാണെന്ന് പൊലീസ് കണ്ടെത്തി. യാതൊരു താമസ രേഖകളോ തിരിച്ചറിയൽ രേഖയോ ഇവർക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.