പ്ര​വാ​സി​ക​ളു​ടെ വോ​ട്ട​വ​കാ​ശം പ്രാ​യോ​ഗി​ക​മാ​ക്ക​ണം; ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ

റി​യാ​ദ്: കേ​ര​ള​ത്തി​െൻറ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ലാ​യ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വോ​ട്ട​വ​കാ​ശം പ്രാ​യോ​ഗി​ക​മാ​യി നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​നെ​തി​രെ ഗ​ൾ​ഫ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ജി.​എം.​എ​ഫ്) ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി.

ഭ​ര​ണ​ഘ​ട​ന ഓ​രോ പൗ​ര​നും ഉ​റ​പ്പു​ന​ൽ​കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​കാ​ശം, വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ തു​ട​രു​ക​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. 1950-ലെ​യും 1951-ലെ​യും ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ങ്ങ​ളി​ൽ 2010-ൽ ​വ​രു​ത്തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം പ്ര​വാ​സി​ക​ൾ​ക്ക് വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ അ​നു​വ​ദ​നീ​യ​മാ​ണ്. എ​ന്നാ​ൽ, വോ​ട്ട് ചെ​യ്യാ​ൻ ഇ​ന്ത്യ​യി​ൽ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന ക​ർ​ശ​ന വ്യ​വ​സ്ഥ ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് വ​ലി​യ പ്ര​തി​ബ​ന്ധ​മാ​യി തു​ട​രു​ക​യാ​ണ്. തൊ​ഴി​ൽ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ നാ​ട്ടി​ലെ​ത്തു​ക പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും, ഇ​ത് പ്ര​വാ​സി​ക​ളെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ നി​ന്ന് അ​ക​റ്റി നി​ർ​ത്തു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും ജി.​എം.​എ​ഫ് ചൂ​ണ്ടി​ക്കാ​ട്ടി. സാ​ങ്കേ​തി​ക വി​ദ്യ ഇ​ത്ര​യേ​റെ പു​രോ​ഗ​മി​ച്ച കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി പോ​സ്​​റ്റ​ൽ ബാ​ല​റ്റ് അ​ല്ലെ​ങ്കി​ൽ ഇ-​വോ​ട്ടിം​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ക, വി​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​ക​ൾ വ​ഴി വോ​ട്ടി​ങ്​ സൗ​ക​ര്യം ഒ​രു​ക്കു​ക, വോ​ട്ട​വ​കാ​ശം ഉ​റ​പ്പാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടു​വ​രി​ക എ​ന്നി​വ​യാ​ണ് ഫെ​ഡ​റേ​ഷ​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ൾ.

രാ​ജ്യ​ത്തി​െൻറ സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കു​ന്ന പ്ര​വാ​സി​ക​ളോ​ട് കാ​ണി​ക്കു​ന്ന ഈ ​അ​നീ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ല​ക്ഷ​ൻ ക​മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ജി.​എം.​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​വാ​സി​ക​ളു​ടെ ശ​ബ്​​ദം ജ​നാ​ധി​പ​ത്യ​ത്തി​െൻറ ഭാ​ഗ​മാ​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​െൻറ ആ​വ​ശ്യ​മാ​ണെ​ന്നും വോ​ട്ട​വ​കാ​ശം പ്രാ​യോ​ഗി​ക​മാ​യി ന​ട​പ്പാ​ക്കി​യാ​ൽ മാ​ത്ര​മേ ജ​നാ​ധി​പ​ത്യ​ത്തി​െൻറ സ​മ​ഗ്ര​ത ഉ​റ​പ്പാ​ക്കാ​നാ​കൂ എ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ചെ​യ​ർ​മാ​ൻ റാ​ഫി പാ​ങ്ങോ​ട്, ജി.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ അം​ബ​ലാ​യി, ജി.​സി.​സി കോ​ഓ​ഡി​നേ​റ്റ​ർ അ​ഫ്സ​ൽ ക​ണ്ണൂ​ർ, ഖ​ത്ത​ർ പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ജാ​ഫ​ർ ഖാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് ക​ണ്ണൂ​ർ, ഹ​രി​കൃ​ഷ്ണ​ൻ ക​ണ്ണൂ​ർ, അ​ബ്​​ദു​ൽ അ​സീ​സ് പ​വി​ത്ര, ഷാ​ജി മ​ഠ​ത്തി​ൽ, മു​സ്ത​ഫ കു​മ​ര​നെ​ല്ലൂ​ർ, സ​ജീ​ർ പെ​രും​കു​ളം, ടോം ​ചാ​മ​ക്കാ​ല​യി​ൽ, സു​ബൈ​ർ കൂ​മ്മ​ൽ, കാ​സിം പാ​ട​ത്താ​യി, ന​ജീ​ബ് ക​ട​ലാ​യി എ​ന്നി​വ​രാ​ണ്​ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ലൂ​ടെ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

Tags:    
News Summary - Gulf Malayali Federation: Expatriates' voting rights should be implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.