കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ.​എം.​എ​സ്, എ.​കെ.​ജി അ​നു​സ്മ​ര​ണം

ഇ.​എം.​എ​സ്, എ.​കെ.​ജി അ​നു​സ്മ​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു

ദ​വാ​ദ്മി: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ദ​വാ​ദ്മി ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ.​എം.​എ​സ്, എ.​കെ.​ജി അ​നു​സ്മ​ര​ണ​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ച്ചു. ദ​വാ​ദ്മി ഏ​രി​യാ ഓ​ഫീ​സി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഏ​രി​യാ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി സെ​ക്ര​ട്ട​റി ഷാ​ജി പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ളി ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി​യം​ഗം ച​ന്ദ്ര​ൻ തെ​രു​വ​ത്ത് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​യി​ലെ ക​മ്യൂ​ണി​സ്​​റ്റ്​ പ്ര​സ്ഥാ​ന​ത്തി​െൻറ വി​കാ​സം ഇ.​എം.​എ​സി​െൻറ​യും എ.​കെ.​ജി​യു​ടെ​യും ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​െൻറ​യും ത്യാ​ഗോ​ജ്വ​ല പോ​രാ​ട്ട​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണെ​ന്നും, ആ​ധു​നി​ക കേ​ര​ള രൂ​പ​വ​ത്​​ക​ര​ണ​ത്തി​ൽ ഈ ​നേ​താ​ക്ക​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​താ​യും അ​നു​സ്മ​ര​ണ കു​റി​പ്പ് അ​വ​ത​രി​പ്പി​ച്ച ഏ​രി​യാ സെ​ക്ര​ട്ട​റി ഉ​മ​ർ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ ഇ​ട​തു​പ​ക്ഷ ഭ​ര​ണ​ത്തി​ലൂ​ടെ സ​ർ​വ​ത​ല സ്പ​ർ​ശി​യാ​യ വി​ക​സ​നം കേ​ര​ള​ത്തി​ന് കൈ​വ​രി​ക്കാ​നാ​യെ​ന്നും, ഈ ​നേ​ട്ട​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യ്ക്കാ​യി വീ​ണ്ടും ഇ​ട​തു​പ​ക്ഷ​ത്തെ അ​ധി​കാ​ര​ത്തി​ൽ എ​ത്തി​ക്ക​ണ​മെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

കേ​ളി സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​വും ലോ​ക കേ​ര​ള​സ​ഭാം​ഗ​വു​മാ​യ ന​സീ​ർ മു​ള്ളൂ​ർ​ക്ക​ര, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം റ​ഫീ​ഖ് പാ​ല​ത്ത്, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ൻ​റ​ു​മാ​രാ​യ മു​ഹ​മ്മ​ദ് റാ​ഫി, ബി​നു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു. ഏ​രി​യാ പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ഷ് സ്വാ​ഗ​ത​വും ജോ​യി​ൻ​റ്​ സെ​ക്ര​ട്ട​റി മോ​ഹ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - EMS, AKG organized memorial and election convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.