ജിദ്ദ: സിജി ജിദ്ദ ചാപ്റ്ററിന് കീഴിൽ നടന്നുവരുന്ന ക്രിയേറ്റീവ് ലീഡർഷിപ് പ്രോഗ്രാമിന്റെ അടുത്ത പരിപാടി ഫെബ്രുവരി 14 ന് വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വൈകീട്ട് 3:45 ന് സീസൺസ് റെസ്റ്ററന്റ് ഓഡിറ്റോറിയത്തിൽവെച്ച് നടക്കുന്ന പരിപാടിയിൽ തയാറാക്കിയ പ്രസംഗങ്ങളും, ബിസ്നസ്സ് സെഷനുകളും ഉണ്ടാവും.
നേതാവിന് ഉണ്ടായിരിക്കേണ്ട ആശയവിനിമയ നൈപുണ്യത്തെ സംബന്ധിച്ച് അഷ്റഫ് മേലേവീട്ടിലും, പ്രവാസിയുടെ സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ഫസ് ലിൻ അബ്ദുൽഖാദറും സംസാരിക്കുമെന്നും പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 0504120697 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.