ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാം നഗരത്തിലും ഖത്വീഫ് ഗവർണറേറ്റിന് കീഴില ുള്ള ഭൂപരിധിയിലും പടിഞ്ഞാറൻ പ്രവിശ്യയിലുൾപ്പെട്ട താഇഫിലും കർഫ്യൂ സമയം 15 മണിക്കൂറായി ദീർഘിപ്പിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ പിറ്റേന്ന് രാവിലെ ആറുവരെയുള്ള നിരോധനാജ്ഞ വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിലായി. ആഭ്യന്തര മന്ത്രാലയത്തിെൻറ ഉത്തരവ് വെള്ളിയാഴ്ച പുലർച്ചയാണ് ഇറങ്ങിയത്.
പ്രദേശവാസികൾ ഉറക്കമുണർന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. കർഫ്യൂ സമയത്തിനുമുമ്പ് അത്യാവശ്യ കാര്യങ്ങൾ ചെയ്തും സാധനങ്ങൾ വാങ്ങിയും വീടുകളിലെത്താനുള്ള തിരക്കിലായി പിന്നീട് സ്വദേശികളും വിദേശികളുമായ പ്രദേശവാസികൾ. നിരോധനാജ്ഞ സമയത്ത് പുറത്തിറങ്ങാന്‍ പാടില്ല. കർഫ്യൂവിൽ നേരത്തെ നല്കിയ ഇളവുകള്‍ തുടരും. ജനങ്ങള്‍ നിര്‍ദേശം പാലിക്കണമെന്നും ലംഘിച്ചാല്‍ പിഴയും ശിക്ഷയും ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കര്‍ഫ്യൂ രാജ്യത്ത് തുടരുന്ന ദിവസങ്ങളത്രയും ഈ നിയമം ബാധകമാണ്.
ദമ്മാം നഗര പരിധിയിലാണ് പുതിയ കർഫ്യൂ സമയം. ഭൂപരിധി സംബന്ധിച്ച് അറിയാത്തത് ആളുകളിൽ ആദ്യം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. കോവിഡ് -19 വ്യാപനം തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമാണ് കർഫ്യൂ. നിലവിൽ 137 പേർക്കാണ് ദമ്മാമിൽ കോവിഡ് ബാധിച്ചത്. 28 പേർ ഇതിനകം രോഗവിമുക്തി നേടിയിട്ടുണ്ട്. ഖത്വീഫിൽ 123 പേരാണ് രോഗം ബാധിച്ചവർ. 11 പേർ രോഗവിമുക്തി നേടി. രോഗികളുടെ എണ്ണം 100 കടന്ന സ്ഥലങ്ങളിലാണ് കർഫ്യൂ സമയം ദീർഘിപ്പിച്ചിരിക്കുന്നത്. റിയാദിൽ 600, മക്കയിൽ 384, ജിദ്ദയിൽ 286, മദീനയിൽ 233 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
രോഗവിമുക്തരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർധന ആശ്വാസകരമാണെങ്കിലും സൗദിയിൽ ദിനംപ്രതി രോഗികളുടെ എണ്ണവും വർധിക്കുകയാണ്. റിയാദ്, ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിലാണ് നേരത്തെ 15 മണിക്കൂർ കര്‍ഫ്യൂ ഏർപ്പെടുത്തിയിരുന്നത്. ഇതില്‍ മക്കയിലും മദീനയിലും വ്യാഴാഴ്ച മുതല്‍ കർഫ്യൂ 24 മണിക്കൂറാക്കി.
ബാക്കിയുള്ള നഗരങ്ങളിലും പ്രവിശ്യകളിലും നേരത്തെയുള്ളതുപോലെ വൈകീട്ട് ഏഴുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ഓരോ മേഖലയിലെയും സ്ഥിതിക്കനുസരിച്ചാണ് മന്ത്രാലയം കർഫ്യൂ സമയത്തിൽ മാറ്റങ്ങൾ വരുത്തുന്നത്.
വെള്ളിയാഴ്ച നാലുമരണം; 154 പുതിയ േരാഗികൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് വെള്ളിയാഴ്ച നാലുപേർ മരിച്ചു. ഇതുവരെ മരിച്ചവരുടെ എണ്ണം 25 ആയി. പുതുതായി 23 പേർ സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 351. 154 പേർക്ക് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2039 ആയി ഉയർന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്തസേമ്മളനത്തിൽ അറിയിച്ചു.
ചികിത്സയിൽ കഴിയുന്ന 1633 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. പുതുതായി രോഗം സ്ഥിരീകരിച്ചവരിൽ മൂന്നുപേരൊഴികെ ബാക്കി 151 പേർക്കും രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായുള്ള സമ്പർക്കത്തിലൂടെ േരാഗം പകർന്നുകിട്ടിയതാണ്. അതുകൊണ്ട് തന്നെ കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും എല്ലാവരും പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി ആവശ്യപ്പെട്ടു.
റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ മരണങ്ങൾക്കും കോവിഡ് മാത്രമാണ് കാരണമെന്ന് പറയാനാവില്ലെന്നും ഇക്കാര്യത്തിൽ കൃത്യമായ ഒരു ചിത്രം ഉരുത്തിരിഞ്ഞുകിട്ടാൻ ഇനിയും സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾക്ക് പിന്നിൽ വിവിധ കാരണങ്ങളുണ്ട്. പ്രായാധിക്യം, സ്ഥിരമായുള്ള മറ്റ് അസുഖങ്ങൾ, ആരോഗ്യം കൃത്യമായി പരിപാലിക്കാത്തത്, ആരോഗ്യ വിഷയങ്ങളിൽ വേണ്ടത്ര അവബോധമില്ലായ്മ തുടങ്ങിയ വേറെയും കാരണങ്ങളും ചൂണ്ടിക്കാട്ടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗികളുടെയും രോഗമുക്തിനേടിയവരുടെയും എണ്ണം പ്രദേശം തിരിച്ച് താഴെ: റിയാദ് (600-55), മക്ക (384-106), ജിദ്ദ (286-94), മദീന (233-4), ദമ്മാം (137-28), ഖത്വീഫ് (123-11), അല്‍ഖോബാര്‍ (31-1),അല്‍അഹ്സ (29-3), ത്വാഇഫ് (29-11), ദഹ്റാന്‍ (28-1), തബൂക്ക് (25-0), നജ്റാന് (17-14), ബീഷ (15-11), ബുറൈദ (14-1), അബഹ (13-0), അല്‍ബാഹ (13-0), ഖഫ്ജി (13-0), ഖമീസ് മുശൈത്ത് (13-1), ജീസാൻ (9-7), അൽറസ് (4-0), റാസ്തനൂറ (4-0), മഹായില്‍ (3-0), അറാർ (രണ്ടുപേരും സുഖം പ്രാപിച്ചു), സൈഹത്ത് (2-0).അഹദ്റഫീദത്,അല്ബിദാഇ, ദവാദ്മി, അല്ഹിനകിയ, അല്‍വജഹ്, ദുബാ, ഹഫര്‍ അല്‍ബാതിന്‍, ജുബൈല്‍, നുഐരിയ, സാമ്ത, യാമ്പു എന്നിവിടങ്ങളില്‍ ഓരോ കേസുകളാണ്ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. നുഐരിയയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗിയുടെ അസുഖം ഭേദമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.