ജിദ്ദ: മൂന്നു തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്ക് കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കിയുള്ള മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയത്തിെൻറ തീരുമാനം പ്രാബല്യത്തിൽ വന്നു. റസ്റ്റാറൻറുകൾ, ഭക്ഷ്യവസ്തു വിൽപന കടകൾ, ബാർബർ േഷാപ്പുകൾ എന്നീ തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്കാണ് ശവ്വാൽ ഒന്നു മുതൽ കോവിഡ് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കിയത്.
ഇതുസംബന്ധിച്ച തീരുമാനം ഒരു മാസം മുമ്പാണ് മുനിസിപ്പൽ-ഗ്രാമകാര്യ മന്ത്രാലയം പുറപ്പെടുവിച്ചത്. സ്ത്രീകൾക്കായുള്ള ബ്യൂട്ടി പാർലറുകളും തീരുമാനത്തിലുൾപ്പെടും. കുത്തിവെപ്പെടുക്കാത്ത തൊഴിലാളികൾക്ക് കോവിഡ് ബാധയില്ലെന്ന് തെളിയിക്കുന്ന ഒരോ ആഴ്ചയും നടത്തിയ പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് വേണമെന്നും മന്ത്രാലയത്തിെൻറ അറിയിപ്പിലുണ്ട്. അതേസമയം, കോവിഡ് കുത്തിവെപ്പ് സൗദിയിലെ കൂടുതൽ തൊഴിൽ മേഖലകളിൽ ജീവനക്കാർക്കും തൊഴിലാളികൾക്കും നിർബന്ധമാക്കിയിരിക്കുകയാണ്. മാനവ വിഭവശേഷി സാമൂഹിക മന്ത്രാലയം ഉൾപ്പെടെയുള്ള പല വകുപ്പുകളും ഇതുസംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചിട്ടുണ്ട്.
ജിംനേഷ്യങ്ങളിലും മറ്റു കായിക കേന്ദ്രങ്ങളിലും ജീവനക്കാർക്ക് വാക്സിൻ കുത്തിവെപ്പ് നിർബന്ധമാക്കിയതായി കായിക മന്ത്രാലയം അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ട്രെയിനുകളും ബസുകളും ഉൾപ്പെടെ പൊതുഗതാഗത സേവനങ്ങളിലെ എല്ലാ ഡ്രൈവർമാർക്കും മറ്റു ജീവനക്കാർക്കും കോവിഡ് കുത്തിവെപ്പ് എടുക്കൽ നിർബന്ധമാക്കിയതായി ഗതാഗത വകുപ്പും അറിയിച്ചു. പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കോവിഡ് വ്യാപിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണിത്. രാജ്യത്തുടനീളം കുത്തിവെപ്പ് കേന്ദ്രങ്ങൾ അധികരിപ്പിച്ചു വാക്സിൻ എടുക്കേണ്ടതിെൻറ പ്രാധാന്യം വിശദീകരിക്കുന്ന കാമ്പയിൻ ആരോഗ്യ മന്ത്രാലയം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.