ജിദ്ദ: കോവിഡ് വാക്സിനെ കുറിച്ച ജനങ്ങളുടെ ആകുലതകൾ പങ്കുവെക്കാനും സംശയ നിവാരണത്തിനുമായി സൗദിയിലെ പ്രഫഷനൽ ഫാർമസിസ്റ്റുകളുടെ കൂട്ടായ്മ സൗദി കേരള ഫാർമസിസ്റ്റ് ഫോറം (എസ്.കെ.പി.എഫ്) സൂം വഴി ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നു.
മാർച്ച് 26ന് വൈകീട്ട് ഏഴിനാണ് പരിപാടി. ഡോ. അബൂബക്കർ സിദ്ദിഖ് മോഡറേറ്ററാകും. ചർച്ചയിൽ ദമ്മാം യൂനിവേഴ്സിറ്റി അധ്യാപിക ഡോ. ജിഷ ലൂക്ക വിഷയം അവതരിപ്പിക്കും. ഡോ. സുഹാജ്, ഡോ. ജൂനി സെബാസ്റ്റ്യൻ (വാക്സിൻ സ്പെഷലിസ്റ്റ്, ജെ.എസ്.എസ് മെഡിക്കൽ കോളജ് മൈസൂർ), ഫാർമസിസ്റ്റുകളായ ഹനീഫ പാറക്കല്ലിൽ, യൂനുസ് മണ്ണിശ്ശേരി, ആബിദ് പാറക്കൽ എന്നിവരടങ്ങുന്ന പാനൽ സംശയങ്ങൾക്ക് മറുപടി നൽകും. (സൂം മീറ്റിങ് ഐഡി 7398119308. പാസ്വേഡ്: SKPF).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.