റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15000 കടന്നു. വെള്ളിയാഴ്ച പുതുതായി 1172 പേരിൽ രോഗം സ്ഥിരീകരിച്ച തോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 15102 ആയി. നാല് വിദേശികളും രണ്ട് സ്വദേശികളുമടക്കം ആറുപേർ പുതുതായി മരിച്ചു. മക ്കയിൽ നാലുപേരും ജിദ്ദയിൽ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 127 ആയി ഉയർന്നു.
പുതുതായ ി രോഗം സ്ഥിരീകരിച്ചവിൽ 25 ശതമാനം സൗദി പൗരന്മാരും 75 ശതമാനം വിദേശികളുമാണ്. ആരോഗ്യവകുപ്പിെൻറ എട്ടാം ദിവസത്ത െ ഫീൽഡ് സർവേയിലാണ് ഇൗ രോഗികളെ കണ്ടെത്തിയത്. കൂടുതൽ രോഗികളെയും കണ്ടെത്തുന്നത് ആരോഗ്യവകുപ്പ് താമസകേന്ദ്രങ്ങളിലും ഗല്ലികളിലും മറ്റും നേരിട്ട് ചെന്ന് നടത്തുന്ന ആരോഗ്യ പരിശോധനയിലൂടെയാണെന്ന് ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2049 ആയി. 124 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. 12926 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 93 പേർ ഗുരുതരാവസ്ഥയിലും. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ. ആരോഗ്യ വകുപ്പിെൻറ 150ലേറെ മെഡിക്കൽ ടീമുകളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീൽഡ് സർവേയുമായി രംഗത്തുള്ളത്. നാലുപേർ കൂടി പുതുതായി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 53 ആയി.
പുതിയ രോഗികൾ
മദീന 272, മക്ക 242, ജിദ്ദ 210, റിയാദ് 131, ദമ്മാം 46, ജുബൈൽ 45, ഹുഫൂഫ് 40, അൽഖോബാർ 30, ത്വാഇഫ് 21, ബീഷ 16, ബേഷ് 16, ഹഫർ അൽബാത്വിൻ 13, അൽഹദ 10, ഉനൈസ 8, ഹാഇൽ 7, ബുറൈദ 6, റാബിഗ് 5, തുറൈബാൻ 5, സകാക്ക 5, ജീസാൻ 4, സാജിർ 4, യാംബു 3, മഹദ് അൽദഹബ് 3, അൽവജ്ഹ് 3, ദുബ 3, അബ്ഖൈഖ് 2, ഹദ 2, ഖുൻഫുദ 2, അൽഖുറയാത്ത് 2, അറാർ 2, സുൽഫി 2, ഖത്വീഫ് 1, ഹനാഖിയ 1, അൽമുവയ്യ 1, അൽഖറിയ 1, ബൽജൂറൂഷി 1, ഖുലൈസ് 1, തബർജൽ 1, റഫ്ഹ 1, മജ്മഅ 1, ഹുത്ത ബനീ തമീം 1, ഹുത്ത സുദൈർ 1, മുസാഹ്മിയ 1.
മരണസംഖ്യ
മക്ക 53, മദീന 32, ജിദ്ദ 24, റിയാദ് 6, ഹുഫൂഫ് 3, ജീസാൻ 1, ഖത്വീഫ് 1, ദമ്മാം 1, അൽഖോബാർ 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, ജുബൈൽ 1, അൽബദാഇ 1, തബൂക്ക് 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.