കോ​വി​ഡ് വ്യാ​പ​നം: സൗ​ദി​യി​ൽ പ​ള്ളി​ക​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

ജി​ദ്ദ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യു​ന്ന​തി​നും ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യും ക​ണ​ക്കി​ലെ​ടു​ത്ത്​ സൗ​ദി​യി​ൽ പ​ള്ളി​ക​ൾ തു​റ​ക്കു​ന്ന​തി​നും അ​ട​ക്കു​ന്ന​തി​നും സ​മ​യം നി​ർ​ണ​യി​ച്ചു. മ​ത​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ലു​ശൈ​ഖാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ന്ന​ത്. പ​ള്ളി​ക​ൾ ബാ​ങ്ക്​ കൊ​ടു​ക്കു​ന്ന സ​മ​യ​ത്ത്​ മാ​ത്ര​മേ തു​റ​ക്കാ​വൂ​വെ​ന്നും സു​ബ്​​ഹി ഒ​ഴി​കെ മ​റ്റെ​ല്ലാ ന​മ​സ്​​കാ​ര വേ​ള​ക​ളി​ലും ബാ​ങ്കി​ന് ശേ​ഷം 10​ മി​നി​റ്റി​ൽ ന​മ​സ്കാ​രം പൂ​ർ​ത്തി​യാ​ക്കി പ​ള്ളി അ​ട​ക്ക​ണ​മെ​ന്നു​മാ​ണ്​ പു​തി​യ നി​ർ​ദേ​ശം.

സു​ബ്​​ഹി​ക്ക്​ 20 മി​നി​റ്റാ​ണ്​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ജു​മു​അ​ക്ക്​ ബാ​ങ്കി​ന് 30 മി​നി​റ്റ്​ മു​മ്പ്​ തു​റ​ക്കു​ക​യും ജു​മു​അ ന​മ​സ്​​കാ​രം ക​ഴി​ഞ്ഞാ​ൽ 15 മി​നി​റ്റി​നു ശേ​ഷം അ​ട​ക്കു​ക​യും വേ​ണം. ജു​മു​അ പ്ര​സം​ഗം 15 മി​നി​റ്റി​ൽ കൂ​ട​രു​ത്. ഇ​ക്കാ​ര്യം​ ഖ​ത്തീ​ബു​മാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ന​മ​സ്​​കാ​ര​ത്തി​നെ​ത്തു​ന്ന​വ​ർ കൂ​ടെ ന​മ​സ്​​കാ​ര വി​രി​പ്പ്​ കൊ​ണ്ടു​വ​ര​ണം. കൃ​ത്യ​മാ​യി മാ​സ്​​ക്​ ധ​രി​ക്കു​ക​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും വേ​ണം.

ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. മു​ഴു​വ​നാ​ളു​​ക​ളു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണി​തെ​ന്നും നി​ർ​ദേ​ശ​ത്തി​ലു​ണ്ട്. മ​റ്റു വൈ​ജ്ഞാ​നി​ക, പ​ഠ​ന, പ്ര​ബോ​ധ​ന ക്ലാ​സു​ക​ളും പ്ര​സം​ഗ​ങ്ങ​ളു​മൊ​ന്നും പ​ള്ളി​ക​ളി​ൽ പാ​ടി​ല്ല. ഇ​വ​യെ​ല്ലാം ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലാ​ക്കി മാ​റ്റ​ണം.

കോ​വി​ഡ്​ സം​ബ​ന്ധി​ച്ച് ആ​ളു​ക​ളെ ശ​ക്ത​മാ​യി ബോ​ധ​വ​ത്​​ക​രി​ക്ക​ണം. പ​ള്ളി​ക്ക​ക​വും വു​ദു​വെ​ടു​ക്കു​ന്ന സ്​​ഥ​ല​വും ശൗ​ചാ​ല​യ​ങ്ങ​ളും അ​ണു​മു​ക്ത​മാ​ക്ക​ൽ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. വാ​യു​സ​ഞ്ചാ​രം ഉ​ണ്ടെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ണ​ർ​ത്തി​യി​ട്ടു​ണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.