????????? ??????????? ???????? ???. ???????????????????? ?????????????? ????????? ?????????? ?????????????? ????????????????

‘മക്കയിൽ കോവിഡ്​ പ്രതിരോധ പ്രവർത്തനം പ്രശംസനീയം’ 

ജി​ദ്ദ: കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ മ​ക്ക ഹ​റ​മി​നു​ള്ളി​ൽ ​ആ​രോ​ഗ്യ വ​കു​പ്പ്​ ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​രു​ന്ന സേ​വ​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന്​ ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ൽ​സു​ദൈ​സ്​ പ​റ​ഞ്ഞു. ഹ​റ​മി​ലെ​ത്തു​ന്ന​വ​ർ​ക്ക്​​ ഒ​രു​ക്കി​യ ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ നോ​ക്കി​ക്ക​ണ്ട ശേ​ഷ​മാ​ണ്​ അ​ദ്ദേ​ഹം ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഇ​മാ​മു​മാ​ർ, ബാ​ങ്ക്​ കൊ​ടു​ക്കു​ന്ന​വ​ർ, ഹ​റം കാ​ര്യാ​ല​യ ജീ​വ​ന​ക്കാ​ർ, സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ, തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​രെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ ശേ​ഷ​മാ​ണ്​ ഹ​റ​മി​നു​ള്ളി​ലേ​ക്ക്​ ക​ട​ത്തി​വി​ടു​ന്ന​ത്. ശ​രീ​ര താ​പ​നി​ല പ​രി​ശോ​ധ​ന, സ്​​റ്റെ​റി​ലൈ​സി​ങ്​ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്​. ഹ​റ​മി​ലേ​ക്ക്​ വ​രു​ന്ന മു​ഴു​വ​നാ​ളു​ക​ളും ആ​രോ​ഗ്യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണം. മു​ഴു​വ​നാ​ളു​ക​ളു​ടെ​യും സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ല്ലാ​വ​രും ആ​രോ​ഗ്യ ജീ​വ​ന​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഇ​രു​ഹ​റം കാ​ര്യാ​ല​യ മേ​ധാ​വി പ​റ​ഞ്ഞു. 

Tags:    
News Summary - covid-makka-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.