കോവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: കോവിഡ് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശി റിയാദിൽ നിര്യാതനായി. കണിയാപുരം വെട്ടുറോഡ് സ്വദേശി മുരുകൻ (67) ആണ് മരിച്ചത്. 10 ദിവസത്തോളമായി റിയാദ് ഇമാം അബ്ദുൽറഹ്മാൻ ഫൈസൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു. 35 വർഷമായി പ്രവാസജീവിതം നയിച്ചിരുന്ന ഇദ്ദേഹം റിയാദിലെ സുൽത്താന എന്ന പ്രദേശത്തു ലോൺട്രി ജീവനക്കാരനായിരുന്നു. ഇഖാമ കാലാവധി കഴിഞ്ഞ ഇദ്ദേഹം നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു.

കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധമില്ലാതിരുന്ന ഇദ്ദേഹത്തിന്റെ മൊബൈലിലും ആർക്കും ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് കെ.എം.സി.സി പ്രവർത്തകൻ സിറാജ് അറിയിച്ചത് പ്രകാരം വെൽഫയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ ഇദ്ദേഹത്തിന്റെ റൂം സന്ദർശിക്കുകയും ആരോഗ്യാവസ്ഥ മോശമാണെന്നു മനസ്സിലാക്കി റെഡ് ക്രസന്റിന്റെ സഹായം അഭ്യർത്ഥിക്കുകയും ഇമാം അബ്ദുൽ റഹ്മാൻ ഫൈസൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിതാവ്: ശ്രീധരൻ. മാതാവ്: സരസമ്മ. ഭാര്യ: തങ്കമണി. നാല് മക്കളുണ്ട്. സഹോദരൻ ഗോപാലകൃഷ്ണനോടൊപ്പം കെ.എം.സി.സി പ്രവർത്തകരായ സിദ്ദിഖ് തൂവ്വൂർ, മെഹ്ബൂബ്, സിറാജ്, ഖാലിദ് തുടങ്ങിയവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

Tags:    
News Summary - covid kerala native died in riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.