യാംബു: യാംബുവിൽ നിന്നും അവധിക്ക് നാട്ടിൽ പോയ മലപ്പുറം സ്വദേശി നിര്യാതനായി. പെരിന്തൽമണ്ണ നാട്ടുകൽ പുല്ലരിക്കോട് സ്വദേശി കീടത്തുപറമ്പിൽ സൈദലവി (44) ആണ് മരിച്ചത്.
ജിദ്ദ, യാംബു എന്നിവിടങ്ങളിൽ വിവിധ കമ്പനികളിൽ 13 വർഷമായി ജോലി ചെയ്യുകയായിരുന്നു. യാംബുവിലെ മൽസ്യ മാർക്കറ്റിലെ ഒരു ഷോപ്പിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഒരാഴ്ച മുമ്പാണ് ശരീര വേദനക്കുള്ള വിദഗ്ധ ചികിത്സക്കായി നാട്ടിലേക്കു പോയത്.
ക്വാറൻറീനിൽ കഴിയവെ ശാരീരിക അസ്വസ്ഥത കൂടിയ കാരണത്താൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച രാവിലെ മരിക്കുകയായിരുന്നു. പരേതരായ കുഞ്ഞാപ്പുട്ടി (കുട്ടു), ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: റജീന, മക്കൾ: സജ്‌ല, ശഹ് ന ഷെറിൻ, മുഹമ്മദ് ശാമിൽ, മുഹമ്മദ് മുസ്തഫ, സഹോദരങ്ങൾ: അഹമ്മദ് കുട്ടി, അബ്ബാസ്, യൂസുഫ്, നബീസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.