ഇന്ത്യയിൽ നിന്ന് വന്ന സൗദി പൗരനുൾപ്പെടെ 38 പേർക്ക് കോവിഡ്; ആകെ എണ്ണം 171

റിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച 38 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതിൽ ഏഴുപേർ വിദേശികളും 31 പേർ സൗദി പൗരന്മാ രുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 171 ആയി. ഇന്ത്യ, ജർമനി, ജോർദാൻ, ഒമാൻ, ബ്രിട്ടൻ, തുർക്കി, സ്വിറ്റ്സ ർലാൻഡ്, ആസ്ട്രിയ എന്നീ രാജ്യങ്ങളിൽ നിന്ന് തിരിച്ചെത്തിയ സൗദി പൗരന്മാർക്കും ബ്രിട്ടൻ, സ്പെയിൻ എന്നിവിടങ്ങളിൽ നിന്ന് വന്ന രണ്ട് ജോർദാൻ പൗരന്മാർക്കും രണ്ട് ഫിലിപ്പീൻസ് പൗരന്മാർക്കും മക്കയിൽ രണ്ട് ഇൗജിപ് ഷ്യന്മാർക്കും ഒരു തുർക്കി പൗരനുമാണ് പുതുതായി സ്ഥിരീകരിച്ചത്.

38 പേരിൽ 19 പേർക്ക് അസുഖം സ്ഥിരീകരിച്ചത് റിയാദിലാണ്. ഇവർ ഇവിടെ െഎസൊലേഷൻ വാർഡിലാണ്. ഒരു ജോർദാനിയും രണ്ട് സൗദി പൗരന്മാരും ജിദ്ദയിലെ െഎസൊലേഷൻ വാർഡിൽ കഴിയുന്നു. ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ ആറു പേരടക്കം ഖത്വീഫിലാണ് ബാക്കി 10 സൗദി പൗരന്മാർക്ക് ചൊവ്വാഴ്ച അസുഖം സ്ഥിരീകരിച്ചത്.

കിഴക്കൻ പ്രവിശ്യയിലെ തന്നെ ദഹ്റാനില്‍ വിദേശത്ത് നിന്നെത്തിയ മൂന്ന് സൗദി പൗരന്മാർക്കും രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് ഒരുമിച്ച് രോഗം സ്ഥിരീകരിച്ചത് ചൊവ്വാഴ്ചയാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ച ആകെ 171പേരിൽ ആറുപേർ ഇതിനകം സുഖം പ്രാപിച്ചു. രാജ്യത്തി​​​​െൻറ വിവിധ കവാടങ്ങളിൽ ഇതുവരെ ഏഴുലക്ഷം പേരെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കിയെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു.

Tags:    
News Summary - Covid 19 virus in saudi-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.