റിയാദ്: സൗദി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട നിർദേശമനുസരിച്ച് വിദേശത്തുനിന്ന് തിരിച്ചെത്തിയവർ 14 ദിവസം വീട്ട ിൽ കഴിച്ചുകൂട്ടണമെന്ന നിർദേശം താനും പാലിക്കുമെന്ന് മുൻ വിദ്യാഭാസ മന്ത്രി അസ്സാം അൽദഖീൽ പറഞ്ഞു. വെള്ളിയാഴ്ചയാണ് അദ്ദേഹം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയത്.
യൂറോപ്പിെൻറ പല ഭാഗത്തും കോവിഡ് പടർന്ന സാഹചര്യത്തിൽ 14 ദിവസത്തേക്ക് ജനങ്ങളുമായി ഇടപഴകാതെ വീട്ടിൽ കഴിച്ചുകൂട്ടുമെന്ന് അൽദഖീൽ തെൻറ ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി.
റിയാദ് കിങ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് ബാധിതരെ തിരിച്ചറിയാൻ സ്വീകരിച്ചിരിക്കുന്ന ആരോഗ്യ മുൻകരുതൽ നടപടികൾ വളരെ തൃപ്തികരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.