റിയാദ്: അഴിമതി ആരോപണങ്ങളിൽ സൗദിയിൽ 134 പേരെ അറസ്റ്റ് ചെയ്തതായി അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി. സെപ്റ്റംബറിൽ അഴിമതി ആരോപണത്തിൽ 387 പ്രതികളെ ചോദ്യം ചെയ്യുകയും 134 പേരെ അറസ്റ്റ് ചെയ്യുകയും അവരിൽ ചിലർക്ക് ജാമ്യം ലഭിച്ചതായും അതോറിറ്റി പറഞ്ഞു.
ആഭ്യന്തരം, നാഷനൽ ഗാർഡ്, പ്രതിരോധം, മുനിസിപ്പാലിറ്റികൾ, ഭവന നിർമ്മാണം, വിദ്യാഭ്യാസം, ആരോഗ്യം, നീതി, ഹജ്ജ്, ഉംറ എന്നീ മന്ത്രാലയങ്ങളിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്.
കഴിഞ്ഞ ഒരു മാസത്തിനിടെ 2662 പരിശോധനകൾ നടത്തിയതിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അതോറിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.