?????????? ???.?? ???, ??????????? ???????? ????? ?????? ??????? ??? ???? ?????? ????? ???? ????????????????

കോൺസുലേറ്റ് സംഘം ബീഷ, തത്​ലീസ്​ ജയിൽ  സന്ദർശിച്ചു

ബീഷ: ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സംഘം ബീഷ, തത്​ലീസ്​  ജയിലുകളിലും ബീഷ തർഹീലിലും സന്ദർശനം നടത്തി. വൈ.കോൺസൽ എസ്.എൽ മീണ, കമ്യൂണിറ്റി വെൽ​െഫയർ ഓഫീസർ ജീലാനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഏറെക്കാലത്തെ ഇടവേളക്ക് ശേഷമാണ് കോൺസുലേറ്റ് സംഘം പ്രദേശത്ത് സന്ദർശനം നടത്തുന്നത്. ബീഷ ജയിൽ മേധാവി അഹമദ് നാസർ ഷഹറാനിയുമായും തർഹീൽ മേധാവി അബ്​ദുൽ അസീസ് ഷഹറാനിയുമായും സംഘം കൂടിക്കാഴ്ച നടത്തി. സൗദിയിലെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് നാമമാത്രമായ ഇന്ത്യക്കാർ മാത്രമെ ബിഷ,തത്​ലീസ്  ജയിലുകളിലുള്ളൂവെന്നും ഇന്ത്യക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാറുണ്ടെന്നും ഇരുമേധാവികളും സംഘത്തെ അറിയിച്ചു.  തർഹീലിലുള്ള മുഴുവൻ ഇന്ത്യക്കാരെയും നാട്ടിലയച്ചിട്ടുണ്ട്​. നിലവിൽ ബിഷ ജയിലിൽ ഏഴും (തമിഴ്നാട് 4, ബീഹാർ 2, യു.പി 1) തത്​ലീസിൽ നാലും ഇന്ത്യക്കാർ മാത്രമാണുള്ളത്​. അതിൽ ശിക്ഷാ കാലാവധി കഴിഞ്ഞവരെ പെട്ടെന്നു തന്നെ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാമെന്ന്​ അധികൃതർ സംഘത്തിന് ഉറപ്പു നൽകി. ഇന്ത്യൻ സമൂഹത്തോടുള്ള ഹൃദ്യമായ സമീപനത്തിന് കോൺസുലേറ്റ്​ സംഘം അധികൃതർക്ക് നന്ദി അറിയിച്ചു.   ജീവകാരുണ്യ സാമൂഹിക സേവനങ്ങളിൽ കോൺസുലേറ്റി​​െൻറ വെൽ​െഫയർ വളണ്ടിയർമാരുടെ സേവനം പ്രശംസനീയമാണെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കം പ്രവാസി ഇന്ത്യക്കാരുടെ നിയമപരമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിൽ ഇവർ വഹിക്കുന്ന പങ്ക്​ വിലമതിക്കാനാവാത്തതാണെന്നും  അധികൃതർ പറഞ്ഞു.  മേഖലയിലെ സാമൂഹിക പ്രവർത്തകനും തത്​ലീസ്​  മലയാളി സമാജം സെക്രട്ടറിയുമായ നാസർ മാങ്കാവ്, സുലൈമാൻ കൂട്ടിലങ്ങാടി എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. 
Tags:    
News Summary - Consulate team visited Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.