കരാർ കമ്പനികൾക്ക്​ സർക്കാർ കുടിശ്ശിക കൊടുത്തു തീർത്തു

ജിദ്ദ: സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത സ്വകാര്യ കമ്പനികൾക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക ഭൂരിഭാഗവും കൊടു ത്തു തീര്‍ത്തതായി ധനകാര്യ മന്ത്രാലയം അറിയിച്ചു. ഇത്തിമാദ് പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സ്വീകരിച്ച് അതിവേഗം തുക നല്‍കുന്നത്. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞുവെച്ച കരാര്‍ തുകയാണ് ധനകാര്യ മന്ത്രാലയം ഇടപെട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതുവഴി ഭൂരിഭാഗം പേരുടെ കുടിശ്ശികയും കൊടുത്തു കഴിഞ്ഞു. 60 ദിവസത്തിനകം കുടിശ്ശിക കൊടുത്തു തീർക്കുമെന്ന് ധനകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

സർക്കാർ പദ്ധതികൾ കരാറെടുത്ത ഭീമൻ കമ്പനികൾക്ക് ഇതോടെ ആശ്വാസമായി. ചിലര്‍ക്ക് കൂടി തുക ലഭിക്കാനുണ്ട്. ഇത് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേഗത്തിലാക്കാന്‍ ധനകാര്യ മന്ത്രാലയം സഹായിക്കും. കരാര്‍ പദ്ധതികളില്‍ ചെലവായ തുക ലഭിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ കരാര്‍ തുക കാലതാമസമില്ലാതെ ലഭിക്കുന്നുണ്ട്. നേരത്തെ സ്തംഭിച്ച നിര്‍മാണ മേഖലയിലടക്കം ഇതി​​െൻറ ഗുണം വരും മാസങ്ങളിലുണ്ടാകും എന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - construction-companies-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.