കൊണ്ടോട്ടിയൻസ് ദമ്മാം ജനറൽ ബോഡിയോഗത്തിൽ പങ്കെടുത്തവർ
ദമ്മാം: കൊണ്ടോട്ടിയൻസ് ദമ്മാം പ്രവർത്തകരുടെ ജനറൽ ബോഡി യോഗം പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 26ന് സ്കൂൾ അവധിക്ക് ശേഷം കിഴക്കൻ പ്രവിശ്യയിലെ എല്ലാ കൊണ്ടോട്ടിയൻസിനെയും മറ്റു മലയാളി സമൂഹത്തെയും പങ്കെടുപ്പിച്ച് കൊണ്ടോട്ടി മഹോത്സവം ‘വൈദ്യർ നൈറ്റ്’എന്ന പേരിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.പരിപാടിയുടെ കരട് കൺവീനർ സിദ്ദിഖ് ആനപ്ര അവതരിപ്പിച്ചു. എം. റിയാസ്, ആസിഫ് കൊണ്ടോട്ടി, റസാഖ് ബാവു എന്നിവർ വിവിധ പദ്ധതികൾ അവതരിപ്പിച്ചു. ]
പരിപാടിയുടെ ഓൺലൈൻ കാമ്പയിൻ, ഫ്ലയർ ഡിസൈൻ, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ എന്നിവയുടെ ചുമതല ഷമീർ ജുബൈൽ, അനീസ് കൊട്ടപ്പുറം, ഷമീർ കൊണ്ടോട്ടി എന്നിവരെ ചുമതലപ്പെടുത്തി.നോർക്ക, കേരള പ്രവാസി വെൽഫെയർ ബോർഡ് തുടങ്ങിയ പദ്ധതികളിൽ അംഗത്വമെടുക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകുന്നതിന് പി.ഇ. അബ്ദുൽ നാസറിെന്റ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപവത്കരിച്ചു.
യോഗത്തിൽ ചെയർമാൻ സി. അബ്ദുൽ ഹമീദ് ഹമീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷമീർ കൊണ്ടോട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.