Posted On
date_range Updated On
date_range സലിം കുമാറിെൻറയും ഐ. സമീലിെൻറയും നിര്യാണത്തിൽ അനുശോചിച്ചു
റിയാദ്: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സലിം കുമാറിെൻറയും മാധ്യമപ്രവർത്തകനും ചരിത്ര ഗവേഷകനുമായ ഐ. സമീലിെൻറയും നിര്യാണത്തിൽ പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ചിരിയും ചിന്തയും ഉണർത്തിയ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്തും, ശ്രദ്ധേയമായ നിലപാടുകളിലൂടെ രാഷ്ട്രീയ-സാമൂഹിക ജീവിതത്തിലും തിളക്കമാർന്ന വ്യക്തിത്വമായിരുന്ന സലിം കുമാറിെൻറ വിയോഗം വലിയൊരു നഷ്ടമാണെന്ന് സംഘടന അനുശോചന സന്ദേശത്തിൽ ഓർമിപ്പിച്ചു.
അന്വേഷണ കുതുകിയായ ഒരു പത്രപ്രവർത്തകെൻറയും ചരിത്ര ഗവേഷകെൻറയും വിടവാണ് ഐ. സമീലിെൻറ നിര്യാണത്തിലൂടെ ഉണ്ടായിട്ടുള്ളതെന്നും, പരേതരുടെ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും പ്രവാസി വെൽഫെയർ റിയാദ് സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.