റിയാദ്: അരികുവത്കരിക്കപ്പെട്ടവരോടും പീഡിതരോടും ചേർന്നുനിൽക്കുകയും യാത്രയിലൂടെയും ഡോക്യുമെന്ററികളിലൂടെയും അവരുടെ യാതനകൾ നിരന്തരം സംവാദവിധേയമാക്കുകയും ചെയ്ത കെ.പി. ശശിയുടെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ റിയാദ് അനുശോചനം രേഖപ്പെടുത്തി.
കേരളത്തിനകത്തും പുറത്തും വിവിധ മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വ്യക്തിത്വമായിരുന്നു അദ്ദേഹം. സാമൂഹിക വിഷയങ്ങളെ പ്രശ്നവത്കരിക്കുന്ന നിരവധി ഡോക്യുമെന്ററികളും സിനിമകളും അദ്ദേഹം നിർമിച്ചു.
ഫാഷിസ്റ്റ് വിരുദ്ധനും മനുഷ്യാവകാശ പോരാളിയുമായ കെ.പി. ശശിയുടെ വിയോഗം സാമൂഹിക പോരാട്ടങ്ങൾക്ക് ഒരാഘാതമാണെന്ന് വാർത്തക്കുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.