കോടിയേരിക്ക് അന്തിമാഭിവാദ്യമർപ്പിച്ച് പ്രവാസലോകം

കോടിയേരിക്ക് കേളിയുടെ അന്തിമാഭിവാദ്യം

റിയാദ്: കോടിയേരി ബാലകൃഷ്‌ണന്റെ വിയോഗത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചനം രേഖപ്പെടുത്തി. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ കോടിയേരി കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി വളരെ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ഏഴുവർഷത്തോളം സി.പി.എമ്മിെൻറ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ച കോടിയേരി, പാർട്ടിയേയും ഇടതുപക്ഷ മുന്നണിയേയും ശക്തിപ്പെടുത്താനും മുന്നോട്ടു കൊണ്ടുപോകാനും തന്റേതായ സംഭാവന നൽകിയിട്ടുണ്ട്. പ്രവാസികളുടെ പ്രശ്നങ്ങളിൽ എന്നും അനുഭാവപൂർവം ഇടപെട്ടിട്ടുള്ള കോടിയേരി, കേളിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിനായും റിയാദിലെത്തിയിട്ടുണ്ട്. കോടിയേരിയുടെ നിര്യാണം സി.പി.എമ്മിനും കേരളത്തിലെ പൊതുസമൂഹത്തിനും തീരാനഷ്ടമാണെന്നും സെക്രേട്ടറിയറ്റിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

പാർട്ടിയെ ശക്തമായി നയിച്ച ജനകീയ മുഖം -നവോദയ

റിയാദ്: സി.പി.എമ്മിനെതിരെ സംഘടിത ആക്രമണങ്ങൾ ഏറ്റവും ശക്തമായിരുന്ന കാലത്ത് പാർട്ടിയെ സംരക്ഷിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്ത ജനകീയമുഖമാണ് കോടിയേരി ബാലകൃഷ്‌ണനെന്ന് നവോദയ റിയാദ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. അടിയന്തരാവസ്ഥക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് വിദ്യാർഥികളെയും യുവജനങ്ങളേയും സമരസജ്ജരാക്കിയ കോടിയേരിയെ മിസ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയും തുടർന്ന് ജയിൽവാസം അനുഭവിക്കേണ്ടിയുംവന്നു. 1971ലെ തലശ്ശേരി കലാപത്തെ തുടർന്ന മതസാഹോദര്യം നിലനിർത്തുന്നതിന് ചരിത്രപരമായ ഇടപെടലുകളാണ് കോടിയേരിയും സഖാക്കളും നടത്തിയതെന്നും നവോദയ പ്രവർത്തകർ പറഞ്ഞു.

ജിദ്ദ: പാർട്ടി തന്നെയാണ് ജീവിതം എന്ന് കാണിച്ചുതന്ന ഉറച്ച കമ്യൂണിസ്റ്റ് നേതാവായിരുന്നു കോടിയേരിയെന്ന് ജിദ്ദ നവോദയ കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രവാസികളെ ഏറെ സ്നേഹിച്ചിരുന്ന കോടിയേരിയുടെ ജിദ്ദ സന്ദർശനം നവോദയ പ്രവർത്തകർക്ക് നൽകിയ ഊർജം വളരെ വലുതായിരുന്നു. എല്ലാവരുടെയും പ്രിയങ്കരനായി മാറിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് നവോദയ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് എട്ടിന് നവോദയ കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ജിദ്ദ ശറഫിയ കരം ഹോട്ടലിൽ കോടിയേരി ബാലകൃഷ്ണന്റെ അനുശോചന യോഗം ഉണ്ടായിരിക്കുമെന്ന് നവോദയ കേന്ദ്ര കമ്മിറ്റി അറിയിച്ചു.

മതനിരപേക്ഷ രാഷ്ട്രീയത്തിെൻറ ശക്തനായ വക്താവ് -ഐ.എം.സി.സി

റിയാദ്: മതനിരപേക്ഷ രാഷ്ട്രീയത്തിെൻറ ശക്തനായ വക്താവാണ് കോടിയേരി ബാലകൃഷ്ണനെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു. കോടിയേരിയുടെ കുടുംബത്തിെൻറയും പ്രസ്ഥാനത്തിന്റേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഐ.എം.സി.സി ഭാരവാഹികളായ എ.എം. അബ്ദുല്ലകുട്ടി, സയ്യിദ് ഷാഹുൽ ഹമീദ്, കരീം മൗലവി കട്ടിപ്പാറ, മുഫീദ് കൂരിയാടൻ, മൻസൂർ വണ്ടൂർ, യൂനുസ് മൂന്നിയൂർ, ബഷീർ കൊടുവള്ളി, നൗഷാദ് മാരിയാട്, മൊയ്‌തീൻ ഹാജി തിരൂരങ്ങാടി, അബ്ദുൽ കരീം പയമ്പ്ര, എ.പി. അബ്ദുൽ ഗഫൂർ, ഒ.സി. നവാഫ്, ഷാജി അരിരമ്പ്രത്തൊടി, എ.പി. മുഹമ്മദ്കുട്ടി, സി.എച്ച്. അബ്ദുൽ ജലീൽ, ഖലീൽ ചട്ടഞ്ചാൽ, എം.എം. അബ്ദുൽ മജീദ്, ഹനീഫ പുത്തൂർമഠം, എം.കെ. അബ്ദുൽ റഹ്മാൻ, ഇബ്രാഹിം വേങ്ങര, ഷാജഹാൻ ബാവ, ഫാസിൽ തുടങ്ങിയവർ അറിയിച്ചു.

ജുബൈലിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു

ജുബൈൽ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ജുബൈലിലെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചിച്ചു. പ്രേമരാജ്, ഉമേഷ് കളരിക്കൽ (നവോദയ), അഷ്റഫ് മൂവാറ്റുപഴ, നൂഹ് പാപ്പിനിശ്ശേരി, ശിഹാബ് കായംകുളം (ഒ.ഐ.സി.സി), ഉസ്മാൻ ഒട്ടുമ്മൽ, നൗഷാദ് തിരുവനന്തപുരം, ഷംസുദ്ദീൻ പള്ളിയാളി (കെ.എം.സി.സി), ഫൈസൽ കോട്ടയം (പ്രവാസി വെൽഫെയർ), ഡോ. ജൗഷീദ് (തനിമ), അബ്ദുൽ കരീം കാസിമി, മുഫീദ് കൂരിയാടൻ, തോമസ് മാത്യു മാമ്മൂടൻ, ബൈജു അഞ്ചൽ തുടങ്ങിയവരാണ് അനുശോചനം അറിയിച്ചത്.

'സി.പി.എമ്മിലെ സൗമ്യനായ നേതാവ്'

ജിദ്ദ: സി.പി.എമ്മിലെ സൗമ്യനായ നേതാവായിരുന്നു അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ എന്ന് ഒ.ഐ.സി.സി സൗദി വെസ്‌റ്റേൺ റീജ്യനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിൽ ഒ.ഐ.സി.സി ജിദ്ദ റീജ്യനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം പ്രവർത്തകരുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രവാസികളുടെ വിഷയങ്ങളിൽ അഗാധമായ അറിവും അനുഭാവപൂർണമായ പരിഗണനയും നൽകിയതായി റീജ്യനൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ. മുനീർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.

സൗദി ഐ.എം.സി.സി

ജിദ്ദ: സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും പാർട്ടിയുടെ മുൻ സെക്രട്ടറിയും മുൻ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസ്ഥാനത്തിന്റെയും പ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഐ.എം.സി.സി ഭാരവാഹികളായ എ.എം. അബ്ദുല്ലക്കുട്ടി, സയ്യിദ് ഷാഹുൽ ഹമീദ്, കരീം മൗലവി കട്ടിപ്പാറ, മുഫീദ് കൂരിയാടൻ, മൻസൂർ വണ്ടൂർ, യൂനുസ് മൂന്നിയൂർ, ബഷീർ കൊടുവള്ളി, നൗഷാദ് മാരിയാട്, മൊയ്‌തീൻ ഹാജി തിരൂരങ്ങാടി, അബ്ദുൽകരീം പയമ്പ്ര, എ.പി. അബ്ദുൽഗഫൂർ, നവാഫ് ഒസി, ഷാജി അരിമ്പ്രത്തൊടി, എ.പി. മുഹമ്മദ്കുട്ടി, സി.എച്ച്. അബ്ദുൽജലീൽ, ഖലീൽ ചട്ടഞ്ചാൽ, എം.എം. അബ്ദുൽ മജീദ്, ഹനീഫ പുത്തൂർമഠം, എം.കെ. അബ്ദുറഹിമാൻ, ഇബ്രാഹിം വേങ്ങര, ഷാജഹാൻ ബാവ, ഫാസിൽ തുടങ്ങിയവർ അറിയിച്ചു.

പ്രവാസി വെൽഫെയർ

യാംബു: പ്രമുഖ രാഷ്ട്രീയ നേതാവും മുൻ സംസ്ഥാന ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രവാസി വെൽഫെയർ യാംബു, മദീന, തബൂക്ക് മേഖല കമ്മിറ്റി അനുശോചിച്ചു. കോടിയേരിയുടെ വിയോഗം ജനാധിപത്യ മതനിരപേക്ഷ രാഷ്ട്രീയത്തിന് ഏറെ നഷ്ടമാണെന്നും അദ്ദേഹത്തിന്റ നിര്യാണംമൂലം അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മേഖല പ്രസിഡന്റ് സോജി ജേക്കബ്, ജനറൽ സെക്രട്ടറി നസിറുദ്ദീൻ ഇടുക്കി, വൈസ് പ്രസിഡന്റ് ഷമീർ കണ്ണൂർ, ട്രഷറർ സിറാജ് എറണാകുളം, അസി. സെക്രട്ടറി സഫീൽ കടന്നമണ്ണ എന്നിവർ അറിയിച്ചു.

Tags:    
News Summary - Condolences on the demise of Kodiyeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.