ദ​ക്ഷി​ണ കേ​ര​ള ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ മു​ണ്ട​ക്ക​യം ഹു​സൈ​ൻ മൗ​ല​വി സം​സാ​രി​ക്കു​ന്നു.

സ​മു​ദാ​യ ന​വോ​ത്ഥാ​നം ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ​യു​ടെ ല​ക്ഷ്യം -മു​ണ്ട​ക്ക​യം ഹു​സൈ​ൻ മൗ​ല​വി

ജി​ദ്ദ: ലോ​ക​മു​സ്​​ലിം​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന ഒ​ന്നാ​ണ് പ​രി​ശു​ദ്ധ ദീ​നെ​ങ്കി​ൽ തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ മു​സ്‌​ലിം സ​മു​ദാ​യ​ത്തെ സം​ഘ​ട​നാ സ​ങ്കു​ചി​ത​ത്വ​ങ്ങ​ൾ​ക്കും വി​ഭാ​ഗീ​യ​ത​ക​ൾ​ക്കു​മ​തീ​ത​മാ​യി കൂ​ട്ടി​യി​ണ​ക്കു​ന്ന ഒ​ന്നാ​ണ് ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തുൽ ഉ​ല​മ​യെ​ന്ന് ല​ജ്ന​ത്തു​ൽ മു​അ​ല്ലി​മീ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ണ്ട​ക്ക​യം ഹു​സൈ​ൻ മൗ​ല​വി പ​റ​ഞ്ഞു. ദ​ക്ഷി​ണ കേ​ര​ള ഇ​സ്ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഒ​രു​ക്കി​യ സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മു​ദാ​യ ന​വോ​ത്ഥാ പാ​ത​യി​ൽ ഉ​റ​ച്ചു​നി​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലെ സ​മ​സ്ത​യു​ടെ പൂ​ർ​വ​സൂ​രി​ക​ളാ​യ മ​ഹ​ത്തു​ക്ക​ളു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടും അം​ഗീ​കാ​ര​ത്തോ​ടും രൂ​പം കൊ​ണ്ട മ​ഹാ​പ്ര​സ്ഥാ​ന​മാ​ണ് ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ.

സ​മു​ദാ​യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ബ​ഹു​മു​ഖ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​തു, വ​ല​തു​പ​ക്ഷ​മെ​ന്ന വേ​ർ​തി​രി​വി​ല്ലാ​തെ​യും ഏ​തെ​ങ്കി​ലു​മൊ​രു പാ​ർ​ട്ടി​യു​ടെ വാ​ലാ​കാ​തെ​യും ഭ​ര​ണ​കൂ​ട​ത്തി​ൽ​നി​ന്നും അ​വ​കാ​ശ​ങ്ങ​ൾ നേ​ടി​യെ​ടു​ക്കാ​ൻ സം​ഘ​ട​ന​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ൽ ത​ന്നെ​യാ​ണ് ദ​ക്ഷി​ണ​യെ മ​റ്റു സം​ഘ​ട​ന​ക​ളി​ൽ നി​ന്നും വേ​റി​ട്ട​താ​ക്കു​ന്ന​ത്.

ദ​ക്ഷി​ണ​യു​ടെ പ്ര​വ​ർ​ത്തനാ​ൾ​വ​ഴി​ക​ളി​ൽ ഏ​ഴ് പ​തി​റ്റാ​ണ്ടു പൂ​ർ​ത്തി​യാ​കു​മ്പോ​ൾ നി​ർ​ണ്ണാ​യ​ക​വും മാ​യ്ക്ക​പ്പെ​ടാ​ൻ പ​റ്റാ​ത്ത​തു​മാ​യ വ​ലി​യൊ​രു അ​ട​യാ​ളം കു​ടി സൃ​ഷ്ടി​ച്ചു കൊ​ണ്ടാ​ണ് ദ​ക്ഷി​ണ കേ​ര​ള ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ എ​ന്ന നാ​മ​ധേ​യ​ത്തി​ൽ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക്കു രൂ​പം കൊ​ടു​ത്ത​തെ​ന്നും മു​ണ്ട​ക്ക​യം ഹു​സൈ​ൻ മൗ​ല​വി പ​റ​ഞ്ഞു.

ഷ​റ​ഫു​ദ്ദീ​ൻ ബാ​ഖ​വി ചു​ങ്ക​പ്പാ​റ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സൈ​ദ് മു​ഹ​മ്മ​ദ് അ​ൽ​കാ​ശി​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൗ​ല​വി സു​ലൈ​മാ​ൻ അ​ഹ്സ​നി, അ​ബ്ദു​ൽ ല​ത്തീ​ഫ് മൗ​ല​വി ക​റ്റാ​നം, അ​ജ് വ ​ജി​ദ്ദ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നീ​സ് കൊ​ടു​ങ്ങ​ല്ലൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​സ്ഊ​ദ് മൗ​ല​വി ബാ​ല​രാ​മ​പു​രം സ്വാ​ഗ​ത​വും അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Community Revival is the Aim of South Kerala Jamyiyatul Ulama -Mundakayam Hussain Maulavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.