ജിദ്ദ: മലയാള സിനിമയുടെ നൊസ്റ്റാൾജിക് ഭാവങ്ങൾ ആഴത്തിൽ ആവിഷ്കരിക്കുന്ന ജിദ്ദ പ്രവാസികളുടെ സംരംഭമായ ഷോർട്ട് ഫിലിം ‘കോലൈസ്’ പ്രകാശനം ചെയ്തു. അബ്ദുല്ല മുക്കണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കി അലി അരിക്കത്തിന്റെ സംവിധാനത്തിൽ ഒരുക്കിയഹൃസ്വ ചിത്രം, പ്രേക്ഷകരെ അമ്മമാരുടെയും മക്കളുടെയും ആത്മബന്ധത്തിലേക്കും ഗ്രാമീണ ഓർമകളിലേക്കും നയിക്കുന്നു. മുക്കണ്ണി ക്രിയേഷൻസിന്റെ ബാനറിൽ നിർമ്മിച്ച ചിത്രത്തിൽ ഫെബിൻ ആറ്റുപുറം ക്യാമറ കൈകാര്യം ചെയ്യുന്നു.
'കോലൈസ്' പോസ്റ്റർ
ഗായിക സോഫിയ സുനിൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജെ.കെ സുബൈർ, റിഷാൻ റിയാസ് കല്ലിങ്കൽ, ബീഗം ഖദീജ, ഷാജി, അയ്യൂബ് മാസ്റ്റർ, നാസർ ശാന്തപുരം, മൈമൂന, സിമി സുകുമാരൻ, ശംസു, അലി തുവ്വൂർ, നിസാർ കരുനാഗപ്പള്ളി, സിയ ഷാജു തുടങ്ങിയവരും ശ്രദ്ധേയ വേഷങ്ങളിൽ അഭിനയിക്കുന്നു.ജിദ്ദയിൽ നടന്ന പ്രകാശന ചടങ്ങിൽ സിനിമാ നിർമാതാവ് നൗഷാദ് ആലത്തൂർ, കബീർ കൊണ്ടോട്ടി, മിർസ ശരീഫ്, മുഹ്സിൻ കാളികാവ്, സലാഹ് കാരാടൻ, റിയാസ് കല്ലിങ്കൽ, ജമാൽ പാഷ, ഷിബു തിരുവനന്തപുരം, ബഷീർ വള്ളിക്കുന്ന്, അസൈൻ ഇല്ലിക്കൽ, ഷഹീർ പ്പോട്, ഹംസ മദാരി, ഷാജു അത്താണിക്കൽ, ഉണ്ണി തെക്കേടത്ത്, വിജേഷ് ചന്ത്രു, സുനിൽ സയിദ്, ഹുസൈൻ കരിങ്കര, മറ്റു സാംസ്കാരിക പ്രവർത്തകരും സിനിമാസ്നേഹികളും പങ്കെടുത്തു.
പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ‘കോലൈസ്’, മലയാള സിനിമയുടെ സാംസ്കാരിക പാരമ്പര്യത്തെയും കുടുംബബന്ധങ്ങളെയും ആഴത്തിൽ ആവിഷ്കരിക്കുന്ന ഹൃദയസ്പർശിയായ കാഴ്ചയായി മാറുമെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ചിത്രത്തിന്റെ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യത നേടിയതോടെ, ‘കോലൈസ്’ ഇനി ഫിലിം ഫെസ്റ്റിവലുകളിലേക്കും പ്രാദേശിക പ്രദർശനങ്ങളിലേക്കും കടക്കുകയാണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. https://youtu.be/1YqU-1dYETI?si=CzZPcc0qC3VBXS-z എന്ന യൂട്യൂബ് ലിങ്ക് വഴി ചിത്രം കാണാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.