യാമ്പു: ജ്വല്ലറികളിലെ സ്വദേശിവത്കരണം പ്രാബല്യത്തിലായതോടെ യാമ്പുവിലും കർശന പരിശോധന. ഗോൾഡ് സൂഖിലെ തൊഴിലാളികളിൽ പകുതിയിലേറെയും നേരത്തെ തന്നെ സ്വദേശികളാണ്. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും യമനികളാണ്. ഇവിടെ മലയാളി ജീവനക്കാർ ഇല്ലെന്നാണ് അറിയുന്നത്. കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൂർണമായും സ്വദേശി വത്കരണം നടപ്പാക്കാത്ത ചില സ്ഥാപനങ്ങൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ചില കടകൾക്ക് പിഴ ചുമത്തിയതായും സൂഖിലെ തൊഴിലാളികൾ പറഞ്ഞു. സ്വദേശി പൗരന്മാരെ ജോലിക്ക് വെക്കാത്ത യമനികൾ നടത്തുന്ന 20ഒാളം കടകൾ അടച്ചിട്ട നിലയിലാണ്. പൂട്ടിയ കടകളുടെ ഷട്ടറിൽ കാരണം കാണിക്കൽ നോട്ടീസ് പതിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.