സിറ്റി ഫ്ലവര്‍ യാംബു ശാഖ ഉദ്ഘാടനം നാളെ

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്‍റെ യാംബു ശാഖ ബുധനാഴ്ച വൈകീട്ട് 5.30ന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്‌മെന്‍റ് അറിയിച്ചു. അബൂബക്കര്‍ സിദ്ദീഖ് റോഡിലെ ഖലീജ് റദ്‌വാ സ്ട്രീറ്റില്‍ വെജിറ്റബിള്‍ മാർക്കറ്റിന് സമീപമാണ് പുതിയ ഡിപ്പാര്‍ട്ട്‌മെന്‍റ് സ്റ്റോര്‍. കൂടുതല്‍ വിഭവങ്ങളും വിപുലമായ സൗകര്യങ്ങളും വിവിധ ശ്രേണിയിലുളള ഉൽപന്നങ്ങളുടെ വൻ ശേഖരവുമാണ് പുതിയ ഡിപ്പാര്‍ട്‌മെന്‍റ് സ്‌റ്റോറില്‍ സജ്ജീകരിച്ചിട്ടുളളത്.

ഉദ്ഘാടന ദിവസം ആകര്‍ഷകമായ സമ്മാനപദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ 100 ഉപഭോക്താക്കള്‍ക്ക് 50 റിയാലിന്‍റെ പര്‍ചേസ് വൗച്ചര്‍ സൗജന്യമായി ലഭിക്കും. 100 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് 50 റിയാലിന്‍റെ വൗച്ചര്‍ നേടാന്‍ അവസരം. ഉദ്ഘാടനത്തിന്‍റെ ഭാഗമായി ജൂണ്‍ 19 വരെ വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്.

ആരോഗ്യ, സൗന്ദര്യ വര്‍ധക ഉൽപന്നങ്ങള്‍, ഫാഷന്‍ ജ്വല്ലറി, ഇലക്‌ട്രോണിക്‌സ്, മെന്‍സ്‌വെയര്‍, കിഡ്‌സ് വെയര്‍, ലേഡീസ് വെയര്‍, ഹൗസ്‌ഹോള്‍ഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികള്‍, പ്ലാസ്റ്റിക്‌സ്, ഹോം ലിനെന്‍, ബാഗ്‌സ്, ലഗേജ്, വാച്ചുകള്‍, ടോയ്‌സ് എന്നിവക്കുപുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പഴവര്‍ഗങ്ങള്‍, ഡ്രൈ ഫ്രൂട്‌സ് തുടങ്ങി വിവിധ ഡിപ്പാര്‍ട്‌മെന്‍റുകളിലായി 20,000ലധികം ഉല്‍പ്പന്നങ്ങളുടെ ശ്രേണിയാണ് പുതിയ ഷോറൂമിന്‍റെ പ്രത്യേകതയെന്നും അന്താരാഷ്ട്ര ബ്രാന്‍റുകളുടെ ശേഖരവും ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്‍റ് അറിയിച്ചു. 

Tags:    
News Summary - City Flower Yambu branch opening tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.