ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾചറൽ സെൻറർ ഗ്ലോബൽ കമ്മിറ്റി ലീഡേഴ്സ് മീറ്റ് തൊടിയൂർ മുഹമ്മദ് കുഞ്ഞു മൗലവി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: നാളിതുവരെ ജനങ്ങൾ പൗരത്വ തെളിവായി കൊണ്ടുനടന്ന രേഖകളൊന്നും അതിനുള്ളതല്ലെന്ന നിലപാട് ന്യൂനപക്ഷങ്ങളെ പുറംതള്ളാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് ദക്ഷിണ കേരളാ ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദു കുഞ്ഞു മൗലവി പ്രസ്താവിച്ചു.
തൊടിയൂരിലെ ദക്ഷിണ ആസ്ഥാനത്ത് ദക്ഷിണ കേരളാ ഇസ്‌ലാമിക് കൾച്ചറൽ സെൻറർ (ഡി.കെ.ഐ.സി.സി) ഗ്ലോബൽ കമ്മിറ്റി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിെൻറ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികൾക്ക് ജന്മനാട്ടിലെ അസ്തിത്വം തെളിയിക്കേണ്ടി വരുന്നത് വലിയ നീതികേടാണെന്നും, പാസ്‌പോർട്ട് പോലെയുള്ള ഔദ്യോഗിക രേഖകൾ ഉണ്ടായിട്ടും അവ പൗരത്വ തെളിവല്ലെന്ന നിലപാടുകൾ പ്രവാസി സമൂഹത്തെ വലിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലഹരിക്കെതിരെയുള്ള സർക്കാരിെൻറ ‘തൂഫാൻ’ കർമപദ്ധതിയെ പ്രശംസിച്ച യോഗം, ലഹരി മാഫിയകൾക്കെതിരെയുള്ള സർക്കാർ നീക്കങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പുതുതലമുറയെയും പ്രവാസി കുടുംബങ്ങളെയും ലഹരിയിൽനിന്ന് സംരക്ഷിക്കാൻ ആഗോളതലത്തിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാനും, മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിന് തൊഴിൽ അവസരങ്ങൾ ഒരുക്കി പ്രവാസി ക്ഷേമനിധി കാര്യക്ഷമമാക്കി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
യോഗത്തിൽ ഡി.കെ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി പ്രസിഡൻറ് ഷറഫുദ്ദീൻ ബാഖവി അധ്യക്ഷത വഹിച്ചൂ. സ്റ്റേറ്റ് കമ്മിറ്റി ജനറൽ കൺവീനർ പി.കെ. സുലൈമാൻ മൗലവി സ്വാഗതം ആശംസിച്ചു. സലീം കണ്ണനാകുഴി, അശ്റഫ് മൗലവി പുതുക്കുളങ്ങര, സിറാജുദ്ദീൻ മന്നാനി പനവൂർ, ശിഹാബുദ്ദീൻ റഷാദി പാവല്ല, നവാസ് മൗലവി നിലമേൽ, ശിഹാബ് താമരക്കുളം, അയ്യൂബ് പന്തളം, ബാദുഷാ മന്നാനി ചിറ്റുമുല, അസ്ഹബ് വർക്കല, അഡ്വ. കെ.പി. മുഹമ്മദ്, അഡ്വ. നൗഫൽ തിരുവനന്തപുരം, അബ്ദുൽ വാഹിദ് ബാഖവി, അബ്ദുൽ അസീസ് ഹാദി, തേവലക്കര മുഹമ്മദുകുഞ്ഞു ഗനീമി എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് മുജീബ് മൗലവി ചിറ്റുമൂല, ഇസ്സുദ്ദീൻ പാച്ചല്ലൂർ, നൗഷീർ ഖാൻ കണ്ണനല്ലൂർ എന്നിവരും ഡി.കെ.ഐ.സി.സി സ്ഥാപക അംഗം മുനീർ തണ്ടാശ്ശേരിയും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.