നാട്ടിലേക്ക് മടങ്ങുന്ന റസ്സൽ മഠത്തിപ്പറമ്പിലിന് പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി യാത്രയയപ്പ് നൽകിയപ്പോൾ
റിയാദ്: ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളി ഫൗണ്ടേഷൻ (പി.എം.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റി മുൻ ജനറൽ സെക്രട്ടറി റസ്സൽ മഠത്തിപ്പറമ്പിലിന് സംഘടനയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് യാസർ അലി കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
കോഓഡിനേറ്റർ ജി. വേണുഗോപാൽ ആമുഖ പ്രഭാഷണം നടത്തി. സംഘടനയുടെ മുതിർന്ന അംഗങ്ങളായ ജലീൽ ആലപ്പുഴ, തൊമ്മിക്കുഞ്ഞ് ശ്രാമ്പിക്കൽ എന്നിവർ ചേർന്ന് റസ്സൽ മഠത്തിപ്പറമ്പിലിന് ഓർമഫലകം കൈമാറി. ഉപദേശക സമിതി അംഗങ്ങളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ബഷീർ സാപ്റ്റിക്കോ, നിസാം കായംകുളം എന്നിവരും നിർവാഹക സമിതി അംഗങ്ങളായ സഫീറലി, ബിനു കെ. തോമസ്, നാസർ പൂവ്വാർ, നൗഷാദ് യാക്കൂബ്, ശ്യാം വിളക്കുപാറ, സിയാദ് വർക്കല, രാജീവ് സാഹിബ്, ഷിജു കോട്ടുങ്കൽ എന്നിവരും ചടങ്ങിൽ സംസാരിച്ചു. റസ്സൽ മഠത്തിപ്പറമ്പിൽ മറുപടി പ്രസംഗം നിർവഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനോയ് മത്തായി കൊട്ടാരക്കര സ്വാഗതവും ട്രഷറർ കെ.ജെ. അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.